സാമന്തക്ക് ബർത്ത്ഡേ സമ്മാനമായി മാഷപ്പ്..! വൈറൽ വീഡിയോ കാണാം..

Posted by

സോഷ്യൽ മീഡിയയിൽ തരംഗമായി സാമന്തയുടെ ബെർത്ത്ഡേ സ്പെഷ്യൽ മാഷപ്പ് വീഡിയോ. 2010 ൽ ആണ് സാമന്ത എന്ന താരം അഭിനയ രംഗത്തേക്ക് കുന്നു വരുന്നത്. ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണേതാണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ യെ മായ ചെസേവ് എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം സാമന്ത എന്ന താരത്തിന്റെ കരിയർ മാറ്റി മറിച്ചു. തുടർന്ന് തെലുങ്കിലും തമിഴിലുമായി നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചു. നാല് ഫിലിം ഫെയർ അവാർഡുകളും നിരവധി പുരസ്കാരങ്ങളും താരം ഇതിനോടകം കരസ്ഥമാക്കി. നിലവിൽ തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ് താരം.

താരത്തിന്റെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് കാത്ത് വാക്കുലെ രണ്ട് കാതൽ. വിജയ് സേതുപതി നായകനാകുന്ന ഈ ചിത്രത്തിൽ സാമന്തയും നയൻ താരയുമാണ് നായികമാർ. ഈ ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ഒരു ഗാനം ഈ അടുത്ത് റിലീസ് ചെയ്തിരുന്നു. ഡിപ്പം ഡപ്പം എന്ന ഈ ഗാനം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഏപ്രിൽ 28 ന് ആയിരുന്നു താരത്തിന്റെ ബെർത്ത് ഡേ . പ്രണവ് ശ്രീ പ്രസാദ് എഡിറ്റ് ചെയ്ത ബെർത്ത് ഡേ സെപഷ്യൽ വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് . താരത്തിന്റെ പുത്തൻ ചിത്രമായ കാത്ത് വാക്കുലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ ഡിപ്പം ഡപ്പം എന്ന ഗാനത്തിന് സാമന്ത അഭിനയിച്ച ഒട്ടുമിക്ക എല്ലാ ചിത്രങ്ങളിലേയും രംഗങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആർ സി എം പ്രൊമോ ആൻഡ് റിമിക്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.

Categories