ഒട്ടേറെ ആരാധകരുള്ള ബോളിവുഡിലെ താരസുന്ദരിയാണ് നടി സണ്ണി ലിയോൺ . താരവുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി കയറുന്നത് . താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം ഈയിടെ പുറത്തിറങ്ങിയിരുന്നു . എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മഥുരയിലെ പുരോഹിതന്മാർ. ഈ വീഡിയോ നിരോധിക്കണം എന്നുള്ളതാണ് അവരുടെ ആവശ്യം . മധുബന്‍ മേം രാധികാ നാച്ചെ എന്ന ഗാനരംഗത്തിൽ താരത്തിന്റെ നൃത്ത പ്രകടനം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുരോഹിതന്മാരുടെ പ്രധാന ആരോപണം.
സണ്ണി ലിയോണ്‍ തന്റെ പുതിയ വീഡിയോ ആൽബത്തിൽ ഡാൻസ് ചെയ്യാൻ സെലക്ട് ചെയ്തത് , ഇതിഹാസ ഗായകൻ മുഹമ്മദ് റാഫി 1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ ആലപിച്ച ഗാനമാണ്. താരത്തിന്റെ ഈ ആൽബം നിരോധിക്കുകയും , സണ്ണി ലിയോണിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നതുമാണ് പുരോഗതിമാരുടെ ആവശ്യം . ഇല്ലെങ്കിൽ പരാതിയുമായി കോടതിയെ സമീപിക്കുമെന്നാണ് ഇവർ പറയുന്നത്. ഈ കാര്യം വ്യക്തമാക്കി കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് ആണ് .
നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിക്കുകയും ഒപ്പം നടി പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പുരോഹിതന്മാരുടെ പ്രസ്താവനയിൽ ശക്തമായി പറയുന്നു. സണ്ണി ലിയോൺ അഭിനയിച്ച മധുബൻ എന്ന ആൽബം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റിലീസ് ചെയ്തത്. മധുബൻ വീഡിയോ ആൽബത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുന്നത് കനിക കപൂറും അരിന്ദം ചക്രവർത്തിയും ചേർന്നാണ്. ഈ ഗാനം ഭഗവാൻ ശ്രീകൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വർണ്ണിക്കുന്ന വരികൾ നിറഞ്ഞവയാണ് .
എന്നാൽ ആ മനോഹര പ്രണയ ഗാനം അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കി എന്നാണ് പറയുന്നത് . ഇതിന് എതിരെയാണ് ഇപ്പോൾ പ്രതിഷേധം ശക്തമാകുന്നത് . ശ്രദ്ധേയമായ മറ്റൊരു കാര്യമാണ് ഈ വീഡിയോ ആൽബത്തിന് താഴേയും ഒട്ടേറെ പേർ സണ്ണി ലിയോണിന് എതിരെ പ്രതിഷേധവുമായി എത്തുന്നുണ്ട് എന്നത് . 94 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി സാരേഗാമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഈ സോങ് വീഡിയോ ആൽബം പുറത്തുവന്നിരിക്കുന്നത് .
https://youtu.be/2WMTWbRuCsc