റിലീസിങ്ന് ഒരുങ്ങുന്ന സൂപ്പർ ശരണ്യയുടെ പുതിയ കിടിലൻ ടീസർ…! കാണാം..

ഗിരിഷ് എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം സൂപ്പർ ശരണ്യയുടെ ഒഫീഷ്യൻ ടീസർ ഇന്ന് പുറത്തുവിട്ടു. ആർട്ട് കോളേജിന്റെയും ഗേൾസ് ഹോസ്റ്റലിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അനശ്വര രാജൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ ,മമിത ബൈജു , നെസ്ലൻ, സജിൻ ചെറുകയിൽ , വിനീത് വിശ്വം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ ട്രൈലറും രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമുണ്ടാക്കിയവയാണ്. തരുണീമണികളായ അനശ്വരയും മമിതയും ഒപ്പം മറ്റ് സുഹൃത്തുകളെയും കാണിച്ചു കൊണ്ടുള്ള ഇപ്പോൾ പുറത്തിറങ്ങിയ ഒഫീഷ്യൽ ടീസറും ഏറെ ശ്രദ്ധേയമാകുകയാണ്.

വീഡിയോ പങ്കു വച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ ടീസർ സ്വന്തമാക്കിയത്. ജനുവരി ഏഴിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന സൂപ്പർ ശരണ്യയ്ക്കായി കാത്തിരിപ്പിലാണ് പ്രേക്ഷകർ .


ഈ ചിത്രം നിർമ്മിക്കുന്നത് ഷെബിൻ ബേക്കറും സംവിധായകൻ ഗിരീഷ് എ.ഡി.യും ചേർന്നാണ്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആകാശ് ജോസഫ് വർഗീസാണ്.

Scroll to Top