പ്രേക്ഷക ശ്രദ്ധ നേടി അനശ്വര രാജൻ നയികയാകി എത്തുന്ന സുപ്പർ ശരണ്യ.. വീഡിയോ സോങ്ങ് കാണാം..

Posted by

സ്കൂൾ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും നർമ്മവും കോർത്തിണക്കി നവാഗത സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കിയ സിനിമയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. അനശ്വര രാജൻ, മാത്യു തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . സൂപ്പർസ്റ്റാറുകൾ ഒന്നും തന്നെയില്ലാതെ വെറും 2 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം 50 കോടിയിൽ അധികം കളക്ഷൻ നേടിയെടുത്തു . ആ സിനിമയിൽ വിനീത് ശ്രീനിവാസനും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു .


ഗിരീഷ് എ.ഡി എന്ന സംവിധായകന്റെ ആദ്യ പരിശ്രമം തന്നെ ഹിറ്റായി മാറിയതോടെ അദ്ദേഹത്തിൽ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് . ഗിരീഷിന്റെ രണ്ടാമത്തെ ചിത്രവും ഒരുങ്ങി കൊണ്ടിരിക്കുകയാണ് . അനശ്വര രാജൻ തന്നെയാണ് ഈ ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തുന്നത്. സൂപ്പർ ശരണ്യ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രീകരണം പൂർത്തിയായ ഈ സിനിമയുടെ പ്രദർശനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


ഇപ്പോഴിതാ പ്രേക്ഷക പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിക്കാതെ ഈ സിനിമയിലെ ആദ്യ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . അനശ്വര രാജനാണ് സൂപ്പർ ശരണ്യയായി ചിത്രത്തിൽ എത്തുന്നത് . ഈ ചിത്രത്തിലെ “അശുഭ മംഗളക്കാരി” എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ ട്രെയിലറിൽ കോളേജ്, ഹോസ്റ്റൽ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രികരിച്ചിരിക്കുന്നത്.
മമിത ബൈജു, അർജുൻ അശോകൻ, നസ്ലെൻ എന്നീ സുപരിചിതരായ താരങ്ങളും ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട് .

കൂടാതെ ഒട്ടേറെ പുതുമുഖ താരങ്ങളും ഈ ഗാന രംഗത്തിൽ ഉണ്ട് . ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത് . സിനിമയിലും ഇത്തരത്തിലുള്ള നർമ്മരംഗങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഈ ചിത്രം ജനുവരി ഏഴിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്ന് റിപോർട്ടുകൾ വരുന്നുണ്ട്.

Categories