പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് അനശ്വര രാജൻ നായികയായി എത്തുന്ന “സൂപ്പർ ശരണ്യ” ട്രൈലർ കാണാം..

Posted by

ഗിരീഷ് എ.ഡി സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് ‘സൂപ്പർ ശരണ്യ’ . എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് ഒരുക്കുന്ന സൂപ്പർ ശരണ്യയുടെ ട്രെയിലർ പുറത്തിറങ്ങി. തണ്ണീർ മത്തൻ ദിനങ്ങളിൽ കേന്ദ്രകഥാപാത്രമായ കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനാണ് സൂപ്പർ ശരണ്യയിലും പ്രധാന വേഷത്തിൽ എത്തുന്നത്. ശരണ്യയായി എത്തുന്ന അനശ്വരയുടെ ഒരു കിടിലം പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ട്രെയിലറിൽ കാണുന്നത്.

കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രത്തിന്റെ രസകരമായ ഭാഗങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത് . ഒരു ആർട്സ് കോളേജ് ലൈഫും പെൺകുട്ടികളുടെ ഹോസ്റ്റൽ ലൈഫുമെല്ലാം കൂട്ടി ചേർത്ത് മനോഹരമായ ഒരു ഫീൽ സിനിമയിലുണ്ടാകുമെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന . അർജുൻ അശോകനാണ് സിനിമയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഖോ ഖോ എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മമിതാ ബൈജു ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി തന്നെ എത്തുന്നുണ്ട് .

ശരണ്യയുടെ കൂട്ടുകാരികളിൽ ഒരാളായി അഭിനയിക്കുന്നത് മമിതയാണ്.
അനശ്വരയും മമിതയും ഒപ്പം മറ്റ് രണ്ട് സുഹൃത്തുക്കളുമുള്ള ഈ ചിത്രത്തിലെ ഒരു പാട്ട് നേരത്തെ തന്നെ റിലീസ് ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു . തണ്ണീർ മത്തൻ ദിനങ്ങളിൽ നർമ്മ രംഗങ്ങൾ സൃഷ്ടിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നസീലനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങളിലെ മറ്റു ചില താരങ്ങളും സൂപ്പർ ശരണ്യയിലും അഭിനയിക്കുന്നുണ്ട് .

ഈ താരങ്ങളയെല്ലാം ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറിൽ കാണാനാകും. ട്രെയിലർ കണ്ട് വളരെ പ്രതീക്ഷയിൽ നിൽക്കുന്ന പ്രേക്ഷക സദസ്സിലേക്ക് ജനുവരി ഏഴിന് ഈ ചിത്രം പ്രദർശനത്തിന് എത്തും. 2 കോടി മുടക്കി നിർമ്മിച്ച തണ്ണീർമത്തൻ 50 കോടിയിൽ അധികം കളക്ഷൻ നേടി ബമ്പർ ഹിറ്റായി മാറിയിരുന്നു . എന്നാൽ സൂപ്പർ ശരണ്യ , തണ്ണീർമത്തനെ കടത്തിവെട്ടും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഷെബിൻ ബേക്കറും ചിത്രത്തിന്റെ സംവിധായകനും ചേർന്നാണ് സൂപ്പർ ശരണ്യ നിർമ്മിച്ചിരിക്കുന്നത്.

Categories