പുഷ്പയിലെ തകർപ്പൻ ഡാൻസിൻ്റെ റിഹേഴ്‌സൽ വീഡിയോ പങ്കുവച്ച് സാമന്ത..
അല്ലു അർജുൻ നായകനായ പുഷ്‌പ എന്ന തെല്ലുങ്ക് ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കുതിച്ചു പായുകയാണ്. തെലുങ്ക് ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പുറത്തിറക്കിയ ഈ പാൻ ഇന്ത്യൻ ചിത്രം മുന്നൂറ് കോടിയിലേറെ കളക്ഷൻ നേടി. കൂടാതെ ഈ ചിത്രത്തിലെ താരസുന്ദരി സാമന്തയുടെ ഐറ്റം ഡാൻസും പ്രേക്ഷകരെ ഇളക്കി മറിച്ചു . പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം തീയറ്ററുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൻ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു .
ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ആ ഗാനത്തിന് വേണ്ടിയുള്ള നടി സാമന്തയുടെ റിഹേഴ്‌സൽ വീഡിയോ ആണ്. ഈ ഒരു ഗാനത്തിനായി സാമന്ത പ്രതിഫലം വാങ്ങിയത് ഒന്നരക്കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. വളരെ ബുദ്ധിമുട്ടി ഡാൻസ് പഠിച്ചെടുക്കുന്ന താരത്തെ നമുക്ക് ഈ വീഡിയോയിൽ കാണാനാകും. ചിലപ്പോൾ സ്റ്റെപ്പുകൾ തെറ്റുന്നുണ്ട് എങ്കിലും വളരെ ഉന്മേഷത്തോടെ വീണ്ടും നടി നൃത്തം വെക്കുന്നത് കാണാം. അവരാരും വിയർക്കുന്നില്ല.. ഞാൻ ആകട്ടെ ചാവാറായി.. എന്നെല്ലാം ഇതിനിടയിൽ ക്യാമറ നോക്കി താരം പറയുന്നുണ്ട്.
സാമന്തയുടെ കരിയറിലെ ആദ്യമായാണ് താരം ഒരു ഐറ്റം സോങ്ങിൽ പ്രത്യക്ഷപ്പെടുന്നത്.
ഈ ഗാനം റിലീസ് ചെയ്‌ത് ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഗാനം യൂട്യൂബിൽ 100 വ്യൂസ് സ്വന്തമാക്കിയിരുന്നു. അല്ലു അർജുനും ഈ ഗാനത്തിൽ സാമന്തക്കൊപ്പം കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ട്.
ഈ ചിത്രത്തിലെ വില്ലൻ വേഷത്തെ മനോഹരമാക്കിയത് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് . കേരളത്തിലും വൻ ആഘോഷമാക്കിയാണ് പ്രേക്ഷകർ പുഷ്പയെ വരവേറ്റത്. അല്ലു അർജുനൊപ്പം നായികയായി തിളങ്ങിയത് നടി രശ്മിക മന്ദാനയാണ്. രണ്ട് പാർട്ട് ആയി ഇറങ്ങുന്ന ഈ വമ്പൻ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ‘പുഷ്പ: ദി റൈസ്’.
പുഷ്പയിലെ തകർപ്പൻ ഡാൻസിൻ്റെ റിഹേഴ്‌സൽ വീഡിയോ പങ്കുവച്ച് സാമന്ത.. Read More »