ബാലയ്യയുടെ ആദ്യ 100 കോടി ചിത്രം ആഘോഷിച്ച ട്രൈലർ കാണാം…

തെലുങ്ക് സിനിമയിലെ സൂപ്പർ താരനിരയിലെ ശ്രേദ്ധേയനായ ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്ന നന്ദമുറി ബാലകൃഷ്ണ നായകനായ പുതിയ ചിത്രം അഖണ്ഡ ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് ആയിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തിന്റെതായി പുറത്തുവിട്ട ടീസർ, ട്രൈലെർ എന്നിവ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായിരുന്നു. അതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഈ ബാലയ്യ ചിത്രത്തെ കാത്തിരുന്നത്. ഈ പ്രേക്ഷക പ്രതീക്ഷകൾക്ക് ഒട്ടും മങ്ങൽ ഏൽപിക്കാതെ തന്നെയായിരുന്നു ചിത്രത്തിന്റെ വരവ്. ബോക്സ് ഓഫീസിൽ ആദ്യമായാണ് ഒരു ബാലയ്യ ചിത്രം നൂറു കോടി കളക്ഷൻ നേടുന്നത്.

ഈ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ടുള്ള പുതിയ ട്രയ്ലർ ആണ് ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രം അൻപത് ദിവസം പിന്നിട്ടതിന്റെ ആഘോഷ പ്രകടനമായാണ് ഈ ട്രൈലെർ പുറത്തുവിട്ടിട്ടുള്ളത്. ഈ ചിത്രം ഒട്ടും വൈകികാതെ തന്നെ ഇനി ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലും റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന പുതിയ ട്രൈലറും ബാലയ്യ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന രീതിയിൽ ഒരുക്കിയിട്ടുള്ളതാണ്.

ഈ മാസ്സ് ആക്ഷൻ ചിത്രം ഒരുക്കിയിട്ടുള്ളത് സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനു ആണ്. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിര്യാല രവിന്ദർ റെഡ്ഢിയാണ് . നൂറു കോടി ക്ലബ്ബിൽ കേറിയ അഖണ്ഡ ബാലയ്യ എന്ന ബാലകൃഷ്ണയുടെ 106 ആം ചിത്രമാണ് . ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയത് ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരുന്നു. ഇദ്ദേഹത്തെ കൂടാതെ ചിത്രത്തിൽ പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കിയത്. അഖണ്ഡ നേടിയെടുത്തത് ഈ കൂട്ടുകെട്ടിന്റെ ഹാട്രിക് വിജയമാണ്.

ബാലയ്യയുടെ ആദ്യ 100 കോടി ചിത്രം ആഘോഷിച്ച ട്രൈലർ കാണാം… Read More »