ദിലീപേട്ടൻ്റെ മാസ്സ് ഡയലോഗിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബാന്ദ്ര.. ടീസർ കാണാം..

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കുന്ന മാസ് ആക്ഷൻ ഡ്രാമ ചിത്രമാണ് ബാന്ദ്ര. രാമലീല എന്ന വമ്പൻ ഹിറ്റ് ചിത്രം ഒരുക്കിയ അരുൺ ഗോപിയാണ് ബാന്ദ്ര സംവിധാനം ചെയ്യുന്നത്. ചിത്രം അനൗൺസ് ചെയ്തപ്പോൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയിലാണ്. അതിനുശേഷം പുറത്തിറങ്ങിയ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററുകളും ടീസർ വീഡിയോയും എല്ലാം പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തി. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ നായികയായി എത്തുന്നു എന്നതും ചിത്രത്തിൻറെ ഹൈലൈറ്റ് ആണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ബാന്ദ്രയുടെ രണ്ടാമത് ടീസർ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. മാസ്സ് ആക്ഷൻ രംഗങ്ങളുമായി എത്തിയ ടീസർ വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി തമന്ന ഭാട്ടിയ ആദ്യമായി അഭിനയിക്കുന്ന ഈ മലയാള ചിത്രത്തിൽ താരത്തെ കൂടാതെ നിരവധി അന്യഭാഷ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡിനോ മോറിയ , ശരത് കുമാർ , രജവീർ അനകൂർ സിംഗ്, ദര സിംഗ് ഖുറാന, അമിത് തിവാരി, ഈശ്വരി റാവു, മമ്ത മോഹൻദാസ് , കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

അജിത് വിനായക ഫിലിംസ് ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിനായക അജിത് ആണ് . ഉദയകൃഷ്ണ ആണ് ചിത്രത്തിൻറെ രചയിതാവ് . സാം സി എസ് ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ വിവേക് ഹർഷൻ ആണ് . അൻമ്പറിവ് ആണ് ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രഫർ .

ഈ ചിത്രത്തിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബാന്ദ്ര കാണാനായി കട്ട വെയിറ്റിംഗ് എന്നാണ് ടീസർ വീഡിയോയ്ക്ക് താഴെ ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ . ഏതായാലും അരുൺ ഗോപി പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത് ഒരു മാസ്സ് ചിത്രം തന്നെയാണ് എന്നത് ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

ദിലീപേട്ടൻ്റെ മാസ്സ് ഡയലോഗിലും ആക്ഷൻ രംഗങ്ങളിലും ശ്രദ്ധ നേടി ബാന്ദ്ര.. ടീസർ കാണാം.. Read More »