ശരിക്കും നമ്മൾ ഒരേ ലൈനിൽ ആണല്ലെ ചിന്തിക്കുന്നെ..! സ്വാസിക- റോഷൻ ചിത്രം “ചതുരം” ടീസർ കാണാം..
സിദ്ധാർത്ഥ് ഭരതന്റെ സംവിധാന മികവിൽ റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ചതുരം. ഈ മാസം തന്നെ റിലീസ് ഉറപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. ഈ അടുത്ത് റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്ററ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു . എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായത് കൊണ്ട് തന്നെ നിരവധി നെഗറ്റീവ് കമന്റ്സും ഈ വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണ് .
മോഷൻ പോസ്റ്ററിലെ റൊമാന്റിക് താര ജോടികളായ സ്വാസികയേയും റോഷനേയുമാണ് ഈ ടീസർ വീഡിയോയിലും ഉൾപ്പെടുത്തിയിരിക്കുന്നത്. സസ്പെൻസും റൊമാൻസും നിറഞ്ഞ ഒരു കിടിലൻ ടീസറാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് . ഇരു താരങ്ങളുടേയും അഭിനയ മികവിനെ പ്രശംസിച്ച് നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത് .
ഈ ചിത്രത്തിൽ ലിയോണ ലിഷോയ്, ശാന്തി ബാലചന്ദ്രൻ , അലൻസിയർ ലെ ലോപസ്, നിഷാന്ത് സാഗർ, ജാഫർ ഇടുക്കി, ഗിലു ജോസഫ് എന്നിവരും അഭിനയിക്കുന്നുണ്ട് . സംവിധായകനായ സിദ്ധാർത്ഥും വിനോയ് തോമസും ആണ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് . യെല്ലോ ബേർഡ് പ്രൊഡക്ഷൻസും ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്സും അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സിദ്ധാർത്ഥ് ഭരതൻ , വിനീത അജിത്ത്, ജോർജ് സാൻഡിഗോ, ജംനീഷ് തയ്യിൽ എന്നിവർ ചേർന്നാണ്. ക്യാമറമാൻ – പ്രദീഷ് വർമ്മ, എഡിറ്റർ – ദീപു ജോസഫ് , സംഗീത സംവിധായകൻ – പ്രശാന്ത് പിള്ളൈ എന്നിവരാണ് .