പ്രേക്ഷകരെ ഞെട്ടിച് ഹൊറർ ത്രില്ലർ ചിത്രം ചൊവ്വാഴ്ച.. ട്രൈലർ കാണാം..

ആർ എക്സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രശസ്തി നേടിയ സംവിധായകൻ അജയ് ഭൂപതി അണിയിച്ചൊരുക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമാണ് ചൊവ്വാഴ്ച . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ വീഡിയോകൾ എല്ലാം തന്നെ പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള സ്വീകാര്യതയാണ് നേടിയത്. ഇപ്പോൾ ചിത്രത്തിൻറെ റിലീസ് തീയതി കൂടി അറിയിച്ചുകൊണ്ട് ചൊവ്വാഴ്ചയുടെ അതിഗംഭീര ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുമ്പാകെ എത്തിയിരിക്കുകയാണ്.

നവംബർ 17നാണ് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ പേര് പോലെ തന്നെ ചൊവ്വാഴ്ചകളിൽ മാത്രം നടക്കുന്ന മരണങ്ങൾ, ഈ ആശയത്തിലാണ് കഥ മുന്നേറുന്നത്. ഇപ്പോൾ കാണിച്ചിരിക്കുന്ന ട്രെയിലർ വീഡിയോയിലും ഇത് തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആക്ഷനും റൊമാൻസ് സസ്പെൻസും നിറഞ്ഞ ഒരു അതിഗംഭീര ട്രെയിലർ വീഡിയോ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. കാന്താര പോലെ ഒരു മികച്ച ചിത്രം തന്നെയായിരിക്കും ഇതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ . ചിത്രത്തിൻറെ മേക്കിങ് പ്രത്യേക പ്രശംസ നേടുന്നുണ്ട്.

ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത് കാന്താര ഫെയിം അജനീഷ് ലോകനാഥ് ആണ്. അജ്മൽ , പായൽ രജ്പുത് , ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ദാശരധി ശിവേന്ദ്ര ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ നിർവഹിച്ചിരിക്കുന്നത് മാധവ് കുമാർ ഗുല്ലപല്ലി ആണ് . മുദ്ര മീഡിയ വർക്ക്സ് , എ ക്രിയേറ്റീവ് വർക്ക് എന്നിവയുടെ ബാനറിൽ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സ്വാതി റെഡ്ഡി ഗുണപതി, സുരേഷ് വർമ എന്നിവർ ചേർന്നാണ്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് അജയ് ഭൂപതിയാണ്. ദൃശ്യ മികവും പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.

പ്രേക്ഷകരെ ഞെട്ടിച് ഹൊറർ ത്രില്ലർ ചിത്രം ചൊവ്വാഴ്ച.. ട്രൈലർ കാണാം.. Read More »