തിയേറ്ററിൽ വൻ ഹിറ്റായി മാറിയ വിക്രം ചിത്രം കോബ്ര..! മേക്കിങ് വീഡിയോ കാണാം..

ചിയാൻ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര . ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് മുപ്പത്തിയൊന്നിന് ആണ് പ്രദർശനത്തിന് എത്തുന്നത്. ഈ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ട്രൈലറും എല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അവയ്ക്കെല്ലാം പുറമേ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു അതുഗ്രൻ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൽ നിരവധി വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രം എത്തുന്നുണ്ട് .

ഏകദേശം 8 ഓളം വേഷങ്ങൾ താൻ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് ഈ വീഡിയോയിൽ വിക്രം പറയുന്നത്. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ലുക്കിൽ അദ്ദേഹത്തെ ഒരുക്കിയെടുക്കുന്നതായി ഈ വീഡിയോയിൽ കാണാം. വിക്രം എന്ന നടനാണോ ഇതെന്ന് പ്രേക്ഷകരെ സംശയിപ്പിക്കും വിധമാണ് ഈ ചിത്രത്തിൽ അദ്ദേഹം എത്തുന്നത് . നാല് മിനുട്ടിലധികം ദൈർഘ്യമുള്ള ഈ വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ നടി ശ്രീനിധി ഷെട്ടിയാണ് ഈ ചിത്രത്തിൽ നായികയായി വേഷമിടുന്നത് . സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ്.എസ്. ലളിത് കുമാർ ആണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആൻറ്റണി എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരീഷ് കണ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് നിർവഹിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്.

തിയേറ്ററിൽ വൻ ഹിറ്റായി മാറിയ വിക്രം ചിത്രം കോബ്ര..! മേക്കിങ് വീഡിയോ കാണാം.. Read More »