പ്രേക്ഷക ശ്രദ്ധ നേടി അപർണ ബാലമുരളി നായികയായി എത്തുന്ന ക്രൈം ത്രില്ലർ “ഇനി ഉത്തരം”.. ടീസർ കാണാം..
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയെടുത്ത മലയാളി താരം നടി അപർണ ബാലമുരളി നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഇനി ഉത്തരം. ഈ ഡ്രാമ ചിത്രം അണിയിച്ചൊരുക്കുന്നത് സുധീഷ് രാമചന്ദ്രൻ ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഇപ്പോൾ തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ദൂരൂഹത ഒളിപ്പിച്ചു കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് ഈ ടീസറിൽ നിന്ന് മനസ്സിലാക്കാം . കൊലപാതകം, പോലീസ് അന്വേഷണം , മീഡിയ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് ഈ ടീസർ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിലും അപർണയുടെ അത്യുഗ്രൻ പ്രകടനം തന്നെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുക.
ഈ ചിത്രത്തിൽ ഹരിഷ് ഉത്തമൻ , സിദ്ധാർത്ഥ് മേനോൻ , ചന്ദു നാഥ് , കലാഭവൻ ഷാജോൺ , ജാഫർ ഇടുക്കി, സിദ്ദിഖ്, ഷാജു ശ്രീധർ , മനോജ് പയ്യന്നൂർ, മാല പാർവതി,റാണി ശരൺ , ഹരിശ്രീ യൂസഫ് , ജയൻ ചേർത്തല എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. അരുണും വരുണും നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം എ ആൻഡ് വി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ആണ് ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് ഉണ്ണിയാണ് . പ്രേക്ഷക മനം കീഴടക്കിയ പ്രശസ്ത സംഗീത സംവിധായകനായ ഹെഷാം അബ്ദുൾ വഹാബ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
വിനായക് ശശികുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത് . ഹരിശങ്കർ കെ. എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് മാഫിയ ശശി , അഷറഫ് ഗുരുക്കൾ എന്നിവർ ചേർന്നാണ് . രവിചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ജിതിൻ ഡി കെ ആണ്.