ഇനി അവര് എന്ത് വിച്ചറിച്ചാലും എനിക്കൊരു മൈ.. മാങ്ങ തൊലിയുമില്ല… ഗംഭീര അഭിനയവുമായി രജീഷ വിജയൻ.! ഫ്രീഡം ഫൈറ്റർ ട്രൈലർ…
മലയാളികളുടെ പ്രിയ നടൻ ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രമാണ് ഫ്രീഡം ഫൈറ്റ് . ഈ ചിത്രവും ഒ ടി ടി റിലീസായാണ് എത്തുക. കഴിഞ്ഞ മാസം ഒടിടി റിലീസ് ആയി എത്തിയ ജോജുവിന്റെ മധുരം എന്ന ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഓൺലൈൻ പ്ലാറ്റ്ഫോമായ സോണി ലൈവിലൂടെ ആയിരുന്നു മധുരം റീലീസ് ചെയ്തത്. ഫ്രീഡം ഫൈറ്റും റിലീസ് ചെയ്യുന്നത് ഇതേ പ്ലാറ്റ്ഫോമിലൂടെയാണ്. റിപ്പബ്ലിക് ഡേ പ്രമാണിച്ചു ഈ ചിത്രത്തിന്റെ ട്രൈലെർ സോണി ലൈവ് ടീം ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഒരു ആന്തോളജി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.
ജോജു ജോർജിനെ കൂടാതെ രോഹിണി, രജിഷ വിജയൻ, ശ്രിന്ദ, കബനി, ജിയോ ബേബി, ഉണ്ണി ലാലു, സിദ്ധാർഥ് ശിവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കുഞ്ഞില മാസിലാമണി, ജിയോ ബേബി, അഖിൽ അനിൽ കുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് .
ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ്. സാലു കെ തോമസ്, നിഖിൽ എസ് പ്രവീൺ, ഹിമൽ മോഹൻ എന്നിവരാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്സിൻ പി എം, രോഹിത് വി എസ് വാരിയത്, അപ്പു തരേക് എന്നിവർ ആണ് . ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജ്, മാത്യൂസ് പുളിക്കൻ, ബേസിൽ സി ജെ, മാത്തൻ, അർജുൻ വിജയ് എന്നിവർ ഒന്നിച്ചാണ്.