മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ദുൽഖർ സൽമാനും ഗായിക ജസ്ലീനും ഒന്നിച്ച ഹീരിയേ വീഡിയോ സോങ്ങ്…
ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ ദുൽഖർ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വീഡിയോ ഗാനമാണ് ഹീരിയേ . മലയാളികളുടെ പ്രിയതാരം ദുൽഖറിനൊപ്പം ഈ ഗാന വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ജസ്ലീൻ റോയൽ ആണ് . ജസ്ലീൻ തന്നെയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ആദിത്യ ശർമ്മ വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അർജിത്ത് സിംഗും ജസ്ലീൻ റോയലും ചേർന്നാണ്.
ഈ ഗാന വീഡിയോയിൽ മറ്റൊരു ലോകത്ത് നിന്നും ടൈം ട്രാവൽ ചെയ്ത് ഭൂമിയിലേക്ക് എത്തുന്ന ഒരു നായകനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. തനിക്ക് തിരിച്ചു പോകേണ്ട സമയത്ത് അതിന് സാധിക്കാതെ തന്റെ പ്രണയിനിക്കൊപ്പം ഭൂമിയിൽ നിൽക്കുന്ന നായകനെ കാണിച്ച് കൊണ്ടാണ് വീഡിയോ അവസാനിക്കുന്നത് . നിരവധി പ്രേക്ഷകരാണ് ഈ വീഡിയോ ഗാനത്തെ പ്രശംസിച്ച് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നര മിനുട്ട് ദൈർഘ്യുള്ള ഹീരിയേ വീഡിയോ ഗാനം ജസ്ലീൻ റോയലിന്റെ യൂടൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്.
സൗരവ് റോയ് ആണ് ഈ വീഡിയോ ഗാനത്തിന്റെ നിർമ്മാതാവ്. താനി തൻവീർ ആണ് ഈ വീഡിയോ ഗാനം ഡയറക്ട് ചെയ്തത്. ക്യാമറ കൈകാര്യം ചെയ്തത് കൗശൽ ഷാ യും എഡിറ്റിംഗ് നിർവഹിച്ചത് ശ്വേത വെങ്കടും ചേർന്നാണ്. കൊറിയോഗ്രഫർ സിമ്രാൻ ജാട്ട് ആണ്. ദുൽഖറിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം കിംഗ് ഓഫ് കൊത്തയാണ്. ഓണം റിലീസായാണ് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.