ഹോളിവൂണ്ടിന് പിന്നാലെ മറ്റൊരു ബോൾഡ് ഹൊറർ ത്രില്ലർ ചിത്രവുമായി ജാനകി സുധീർ..! വില്ല 666 ട്രൈലർ കാണാം..

രണ്ടാഴ്ച മുൻപ് പ്രേക്ഷകരുടെ മുന്നിലെത്തിയ സ്വവർഗാനുരാഗ കഥ പറയുന്ന ചിത്രമായിരുന്നു ഹോളി വൂണ്ട്. മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ സംവിധാനം ചെയ്തു പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകൻ അശോക് ആർ നാഥ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഒടിടിയിലൂടെ പ്രദർശനത്തിലെ എത്തിയ ഈ ചിത്രം ഒരുക്കിയത് എസ് എസ് ഫ്രെയിംസ് ആണ്. ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലും നടിയുമായ ജാനകി സുധീർ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

കൂടാതെ അമൃത, സാബു പ്രൗദീൻ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരുന്നു. ഈ ചിത്രത്തിനു ശേഷം ഇപ്പോഴിതാ ജാനകി ഒരിക്കൽ കൂടി മറ്റൊരു ബോൾഡ് കഥാപാത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് . ജാനകി ഇപ്പോൾ തന്റെ പുതിയ ഹൃസ്വ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുകയാണ്.

വില്ല 666 എന്നാണ് ഈ ഷോർട്ട് ഫിലിമിന്റെ പേര്. ചിത്രത്തിൽ ജാനകി സുധീർ വളരെ ബോൾഡായ ഒരു കഥാപാത്രത്തിനാണ് ജീവൻ നൽകിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലറിൽ നിന്നും നമുക്ക് മനസ്സാക്കാം. ഒരു ഹൊറർ ത്രില്ലറായാണ് എസ് ജെ വിഷ്വൽ മീഡിയ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് . സംവിധായകൻ സുജിത് സുധാകരനാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് . ഈ ഹൃസ്വ ചിത്രം ഒട്ടും വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. ഒട്ടേറെ ഹൃസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജാനകി സുധീർ ഹോളി വൂണ്ടിന് മുൻപ് ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഹോളിവൂണ്ടിന് പിന്നാലെ മറ്റൊരു ബോൾഡ് ഹൊറർ ത്രില്ലർ ചിത്രവുമായി ജാനകി സുധീർ..! വില്ല 666 ട്രൈലർ കാണാം.. Read More »