കാർത്തി നായകനായി എത്തുന്ന ജപ്പാൻ..! ടീസർ കാണാം..
ഇക്കഴിഞ്ഞ മെയ് 25 ആയിരുന്നു തമിഴ് താരം നടൻ കാർത്തിയുടെ ജന്മദിനം. താരത്തിന്റെ ഈ ജന്മദിനത്തോടനുബന്ധിച്ച് കാർത്തിയുടെ പുതിയ ചിത്രത്തിൻറെ ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ . കാർത്തിയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ്. താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ജപ്പാൻ എന്ന ചിത്രത്തിലാണ്. ജപ്പാൻ എന്ന ചിത്രത്തിൻറെ ടീസർ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ജപ്പാൻ പ്രദർശനത്തിന് എത്തുന്നത് മലയാളം, തമിഴ് , തെലുങ്കു , കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് . ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി ആണ് ടീസർ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ തന്നെയാണ് കാർത്തി എത്തുന്നത്. ജപ്പാൻ മുതലാളി എന്ന വേഷമാണ് കാർത്തി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജപ്പാനിൽ താരത്തിന്റെ നായികയായി വേഷമിടുന്നത് മലയാളികൾക്ക് സുപരിചിതയായ നടി അനു ഇമ്മാനുവൽ ആണ് .
രാജു മുരുകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഡ്രീം വാരിയർ പിക്ചർ ആണ് ജപ്പാൻ നിർമ്മിക്കുന്നത് . ഡ്രീം വാരിയർ പിക്ചർ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻറെ ടീസർ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. എസ് ആർ പ്രകാശ് ബാബു , എസ് ആർ പ്രഭു എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമാതാക്കൾ . തങ്ക പ്രഭാരൻ ആർ ക്രിയേറ്റീവ് പ്രൊഡ്യൂസറും അരവിന്ദരാജ് ഭാസ്കരൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ആണ് . ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത് ജീ വി പ്രകാശ് കുമാറാണ് .
എസ് രവിവർമ്മൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് ഫിലോമിൻ രാജ് ആണ് . ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് അനൽ അരസു ആണ്. കാർത്തി, അനു ഇമ്മാനുവൽ എന്നിവർക്ക് പുറമേ സുനിൽ , വിജയ് മിൽട്ടൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
കാർത്തി നായകനായി എത്തുന്ന ജപ്പാൻ..! ടീസർ കാണാം.. Read More »