തിയേറ്റർ പൂര പറമ്പാക്കിയ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ..! ഫുൾ വീഡിയൊ കാണാം..

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിടുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറുന്നതും ഒരു പതിവ് കാഴ്ചയാണ്. അത്തരത്തിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഗാനമായിരുന്നു ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ ഗാനം. ഇൻസ്റ്റഗ്രാം റീൽസുകളിൽ ഈ ഗാനവും ഇതിലെ ട്രെൻഡിങ് സ്റ്റെപ്പും എല്ലാം നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ ഏറെ ട്രെൻഡിങ് ആയി മാറിയ ഈ ഗാനത്തിന്റെ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് നാലേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പോസ്റ്റ് ചെയ്തിട്ടുള്ളത്. ജേക്സ് ബിജോയ് ഈണം പകർന്ന ഈ ഗാനത്തിലെ വരികൾ തയ്യാറാക്കിയത് ജോ പോൾ ആണ് . ജേക്സ് ബിജോയ്, ശ്രേയ ഘോഷാൽ, ബെന്നി ദയാൽ എന്നിവരാണ് കലാപക്കാരാ ഗാനം പാടിയിരിക്കുന്നത്.

ദുൽഖർ സൽമാനോടൊപ്പം ഈ ഗാന രംഗത്തിൽ അഭിനയിച്ചിരിക്കുന്നത് തെന്നിന്ത്യൻ താരം ഋതിക സിംഗ് ആണ് . ഒരു സ്പോർട്സ് താരം കൂടിയായ റിതികയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ഈ ഗാനരംഗത്തിൽ മാത്രമാണ് റിതിക വേഷമിട്ടത്. പ്രസന്ന, ഷബീർ കല്ലറയ്ക്കൽ, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി , ശരൺ ശക്തി , ചെമ്പൻ വിനോദ് ജോസ് , ഷമ്മി തിലകൻ , അനിഖ സുരേന്ദ്രൻ , നൈല ഉഷ, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ഓഗസ്റ്റ് 24ന് പ്രദർശനത്തിന് എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. 50 കോടി മുതൽമുടക്കിൽ ഒരുക്കിയ ഈ ചിത്രം ഇതിനോടകം സ്വന്തമാക്കിയ ബോക്സ് ഓഫീസ് കളക്ഷൻ 38 കോടിയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത് ദുൽഖർ സൽമാനും സി സ്റ്റുഡിയോസും ചേർന്നാണ് . അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിൻറെ രചന നിർവഹിച്ചത്.

തിയേറ്റർ പൂര പറമ്പാക്കിയ കിംഗ് ഓഫ് കൊത്തയിലെ കലാപക്കാരാ..! ഫുൾ വീഡിയൊ കാണാം.. Read More »