മുകേഷ്, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജയരാജ് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കാഥികൻ . മെയ് മാസത്തിലായിരുന്നു ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ഇപ്പോഴിതാ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നേക്കാൽ മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രേക്ഷകർക്ക് ഒരു പുതു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. പഴയകാല ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ – നിലവിലെ മലയാള സിനിമയുടെ ശൈലിയിൽ നിന്നും മാറ്റിപ്പിടിച്ചുകൊണ്ട് – പ്രേക്ഷക…