മലയാള സിനിമയുടെ പതിവ് ശൈലി മാറ്റി പിടിച്ച്കൊണ്ട് ജയരാജിന്റെ പുത്തൻ ചിത്രം കാഥികൻ.. ടീസർ കാണാം..
മുകേഷ്, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കികൊണ്ട് ജയരാജ് അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കാഥികൻ . മെയ് മാസത്തിലായിരുന്നു ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. ഇപ്പോഴിതാ സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഒന്നേക്കാൽ മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രേക്ഷകർക്ക് ഒരു പുതു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. പഴയകാല ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ – നിലവിലെ മലയാള സിനിമയുടെ ശൈലിയിൽ നിന്നും മാറ്റിപ്പിടിച്ചുകൊണ്ട് – പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്ന തരത്തിലാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത് എന്ന കാര്യം ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ് .
കാഥികൻ ചന്ദ്രസേനൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത് എന്ന സൂചനയാണ് ടീസർ വീഡിയോ നൽകുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ടീസർ വീഡിയോ സ്വന്തമാക്കുന്നത്. ഉണ്ണി മുകുന്ദൻ , മുകേഷ് എന്നിവരെ കൂടാതെ കേതകി നാരായൺ , സബിത ജയരാജ്, കൃഷ്ണാനന്ദ്, മനോജ് ഗോവിന്ദൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ചിത്രത്തിൻറെ കഥ തിരക്കഥ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ ജയരാജ് തന്നെയാണ്. ഡോക്ടർ മനോജ് ഗോവിന്ദ് , ജയരാജ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സഞ്ജോയ് ചൗധരി ആണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. വയലാർ ശരത്ചന്ദ്ര വർമ്മയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിരിക്കുന്നത്. ഷാജി കുമാർ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വിപിൻ വിശ്വകർമ്മ ആണ് . വിജയ് യേശുദാസ് , അന്തര ചൗധരി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
മേക്കപ്പ് – ലിബിൻ മോഹനൻ , ആർട്ട് – മജേഷ്, സൗണ്ട് – വിനോദ് പി ശിവറാം , പ്രൊഡക്ഷൻ കൺട്രോളർ – സജി കോട്ടയം, കോസ്റ്റ്യൂംസ് – ഫെമിന ജബ്ബാർ , പിആർഒ – എ എസ് ദിനേശ്, സ്റ്റിൽസ് – ജയപ്രകാശ് ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ. കാഥികൻ റിലീസ് ചെയ്യുന്നത് ഡിസംബർ ഒന്നിനാണ്.