റൊമാൻ്റിക് രംഗങ്ങളാൽ ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിലെ ആദ്യ ഗാനം..

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചനും പ്രശസ്ത തമിഴ് താരം അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ഒറ്റ്. തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന ഈ ചിത്രം രണ്ടകം എന്ന പേരിലാണ് തമിഴിൽ എത്തുന്നത്. ഈ ചിത്രത്തിലെ ആദ്യ മലയാള വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഒരേ നോക്കിൽ എന്നാരംഭിക്കുന്ന ഈ റൊമാന്റിക് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ഈ ഗാനത്തിന് ഈ പകർന്നിരിക്കുന്നത് എ എച് കാഷിഫ് ആണ്. ശ്വേതാ മോഹൻ ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഈ പ്രണയ ഗാന രംഗത്തിൽ എത്തിയിട്ടുള്ളത് നടൻ കുഞ്ചാക്കോ ബോബനും നായികയായ ഈഷ റെബയും ആണ്.

ഇരുവരും ചേർന്നുള്ള പ്രണയ രംഗങ്ങൾ ആണ് ഈ ഗാനത്തിന്റെ ഹൈലൈറ്റും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചാക്കോച്ചൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ചുംബനരംഗം ഉണ്ടായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിലും താരത്തിന്റെ ചുംബന രംഗം ഉണ്ട് . ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി മാറ്റുകയാണ്.


ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ടി.പി ഫെല്ലിനി. അദ്ദേഹമാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. കുഞ്ചാക്കോ ബോബൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് രണ്ടഗം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതേ സമയം എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ് മലയാളത്തിലേക്കുള്ള അരവിന്ദ് സ്വാമിയുടെ തിരിച്ചു വരവും . അദ്ദേഹം മലയാള സിനിമയില്‍ അഭിനയിക്കുന്നത് ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് . 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ഭരതൻ സംവിധാനം ചെയ്ത ദേവരാഗമാണ് അരവിന്ദ് സ്വാമി ഏറ്റവും ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

ഒറ്റ് , രണ്ടഗം എന്നീ പേരുകളിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ചേര്‍ന്നാണ്. വിജയ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ, അപ്പു എൻ ഭട്ടതിരിയാണ് എഡിറ്റർ. ഒരു പക്കാ മാസ്സ് ത്രില്ലർ ചിത്രമായ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് എസ്. സജീവാണ്.

റൊമാൻ്റിക് രംഗങ്ങളാൽ ശ്രദ്ധ നേടി കുഞ്ചാക്കോ ബോബൻ ചിത്രം ഒറ്റിലെ ആദ്യ ഗാനം.. Read More »