ആത്മാക്കളുടെ കഥ പറഞ്ഞ കുഞ്ഞമ്മണിസ് ഹോസ്പിറ്റൽ…! നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തിൻ്റെ ട്രൈലർ കാണാം..

ഇന്ദ്രജിത്ത് സുകുമാരൻ , നൈല ഉഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുത്തൻ മലയാള ചിത്രമാണ് കുഞ്ഞമ്മണിസ് ഹോസ്പിറ്റൽ . ഇതിനോടകം പുറത്തിറങ്ങിയ കുഞ്ഞമ്മണിസ് ഹോസ്പിറ്റലിന്റെ ടീസർ വീഡിയോയും ഗാന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയായി ഇതിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടര മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ വീഡിയോ പ്രേക്ഷകരിലേക്ക് എത്തിയത്.

ഒരു പഴയ ലോഡ്ജിനെ ഹോസ്പ്പിറ്റലാക്കി മാറ്റുന്നതും അതിന് ശേഷം ആ ഹോസ്പിറ്റലിൽ അരങ്ങേറുന്ന അസാധാരണമായ സംഭവങ്ങളുമാണ് ഈ ട്രൈലർ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഒരു ഹൊറർ കോമഡി മൂഡിലാണ് സംവിധായകൻ സനൽ ദേവൻ ഈ ചിത്രം ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ട്രൈലർ കണ്ട് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് കുഞ്ഞമ്മണിസ് ഹോസ്പിറ്റൽ ഒരു വെറൈറ്റി ചിത്രം ആയിരിക്കും എന്നാണ്.

ഇന്ദ്രജിത്ത് , നൈല എന്നിവരെ കൂടാത ഈ ഹൊറർ കോമഡി ചിത്രത്തിൽ ബാബുരാജ് , പ്രകാശ് രാജ് , സരയു മോഹൻ , ബിനു പപ്പു , ബിജു സോപാനം , ഹരിശ്രീ അശോകൻ , മല്ലിക സുകുമാരൻ , ജെയിംസ് ഏലിയ , ഗംഗ മീര , സുധീർ പറവൂർ, പ്രശാന്ത് അലക്സാണ്ടർ ഉണ്ണിരാജ എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രം വ്ഔ സിനിമാസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.

ആത്മാക്കളുടെ കഥ പറഞ്ഞ കുഞ്ഞമ്മണിസ് ഹോസ്പിറ്റൽ…! നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തിൻ്റെ ട്രൈലർ കാണാം.. Read More »