തമിഴിൽ വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനവുമായി ഫഹദ് ഫാസിൽ..! കൂടെ വടി വേലുവും..! മാമന്നൻ ട്രെയിലർ കാണാം..

ജൂൺ 29ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് തമിഴ് ചിത്രം മാമന്നൻ . അതിനോടനുബന്ധിച്ച് ഇപ്പോഴിതാ മാമന്നന്റെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ 81 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. മൂന്നു മിനിട്ട് ദൈർഘ്യമുള്ള ഈ ട്രെയിലർ വീഡിയോ ശക്തമായ രാഷ്ട്രീയമാണ് പ്രേക്ഷകർക്ക് മുൻപാകെ കാണിച്ചുതരുന്നത്. സോണി മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് മാമന്നൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ പ്രേക്ഷകർക്കും മുൻപാകെ എത്തിയത്.

അതിഗംഭീര പ്രകടനം വടിവേലു കാഴ്ചവയ്ക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൻറെ ട്രെയിലർ വീഡിയോ ഉടനീളം വടിവേലു , ഫാസിൽ എന്നീ താരങ്ങളുടെ അതിഗംഭീര പ്രകടനം തന്നെയാണ്. ഇവരെ കൂടാതെ ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വടിവേലു എന്ന താരത്തിന്റെ ഇതുവരെ കാണാത്ത ഒരു രൂപം തന്നെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക എന്നത് ഈ വീഡിയോയിൽ നിന്നും മനസ്സിലാകുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ മാമന്നനിലെ ഗാനരംഗങ്ങൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു.

മാരി സെൽവരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റെഡ് ജൈന്റ് മൂവീസിന്റെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഉദയനിധി സ്റ്റാലിൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. എം സെമ്പകമൂർത്തി, ആർ അർജുൻ ദുരൈ എന്നിവർ ചിത്രത്തിൻറെ സഹനിർമ്മാതാക്കളാണ്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്ന സെൽവ ആർ കെ ആണ് . ദിലീപ് സുബ്ബരയ്യൻ ചിത്രത്തിൻറെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു. ലാൽ, വിജയകുമാർ , രവീണ രവി , ഗീത കൈലാസം എന്നിവരും ചിത്രത്തിൽ ശ്രദ്ധയെ വേഷങ്ങളിൽ എത്തുന്നുണ്ട്.

തമിഴിൽ വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനവുമായി ഫഹദ് ഫാസിൽ..! കൂടെ വടി വേലുവും..! മാമന്നൻ ട്രെയിലർ കാണാം.. Read More »