സ്വവർഗാനുരാഗം കഥയുമായി മലയാള ചിത്രം ഹോളി വുണ്ട്..! ട്രൈലർ കാണാം..

സോഷ്യൽ മീഡിയ എങ്ങും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന സിനിമയുടെ ട്രൈലറാണ്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്. സ്വവർഗാനുരാഗം എന്ന പേര് നൽകിയിരിക്കുന്ന ഈ ചലചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ്‌ ആണ്. സിനിമ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്.

സന്ദീപ് ആറിന്റെ നിർമാണത്തിലാണ് ചലചിത്രം സിനിമ പ്രേമികളുടെ മുമ്പാകെ എത്താൻ പോകുന്നത്. ഉണ്ണി മടവൂർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് വിപിൻ മണ്ണൂറാണ്. സമൂഹ മാധ്യമങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ശ്രെദ്ധയാണ് സിനിമയുടെ ട്രൈലെറിനു ലഭിച്ചിരിക്കുന്നത്. മറ്റുള്ള സിനിമകളിൽ നിന്ന് വേറിട്ട് ധീരമായ പരീക്ഷണമാണ് സംവിധായകനായ അശോക് ആർ നാഥ്‌ ഏറ്റെടുത്തിരിക്കുന്നത്.

സ്വവർഗാനുരാഗത്തെ പറ്റി ഒരുപാട് വിവാദങ്ങളും ചർച്ചകളും നടക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചിത്രവുമായി ഒരു ടീം പ്രേഷകരുടെ മുമ്പാകെ എത്താൻ പോകുന്നത്. മോഹൻലാൽ തകർത്ത് അഭിനയിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സംഗീതം തയ്യാറാക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്. ജാനകി സുധീർ, അമൃത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ വളരെ മുമ്പ് തന്നെ ജനശ്രെദ്ധ ആകർഷിച്ചിരുന്നു.

മോഹൻലാലിന്റെ മിഴികൾ സാക്ഷി, ക്രോസ്സ് റോഡ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ കൂടിയാണ് അശോക് ആർ നാഥ്‌. കുട്ടികാലം മുതലേ പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരികൾ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഉള്ള സംഭവങ്ങളാണ് ചലചിത്രത്തിന്റെ പ്രേമേയം. സിനിമയുടെ ഒട്ടുമിക്ക ഷൂട്ടിംഗ് ചെയ്തിരുന്നത് കൊല്ലം ജില്ലയിലായിരുന്നു.

സ്വവർഗാനുരാഗം കഥയുമായി മലയാള ചിത്രം ഹോളി വുണ്ട്..! ട്രൈലർ കാണാം.. Read More »