ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം..
നിവിൻ പോളിയെ നായകനാക്കി നവാഗത സംവിധായകൻ ലിജു കൃഷ്ണ ഒരുക്കുന്ന പുത്തൻ ചിത്രമാണ് പടവെട്ട് . ഒക്ടോബർ 21 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ സരിഗമ മലയാളം യൂടൂബ് ചാനൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ഈ ടീസർ വീഡിയോ സന്തമാക്കിയിക്കുന്നത് . വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് .
ടീസർ ആരംഭിക്കുന്നത് വികസനത്തെ കുറിച്ച് പറയുന്ന വോയ്സ്ഓവറിലൂടെയാണ്. ടീസറിന്റെ പകുതിയിലാണ് കേന്ദ്ര കഥാപാത്രമായ നിവിൻ പോളിയെ കാണിക്കുന്നത് . താരത്തിന്റെ കിടിലൻ അഭിനയവും തീപ്പൊരി ഡയലോഗുകളും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് . നിവിൻ പോളിയെ കൂടാതെ അദിതി ബാലൻ, ഷമ്മി തിലകൻ , ഷൈൻ ടോം ചാക്കോ , ഇന്ദ്രൻസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംവിധായകൻ ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ , സണ്ണി വെയിൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ . ദീപക് ഡി മേനോൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി ആണ്.
ആരാധകരെ ആകാംക്ഷയിലാക്കി നിവിൻ പോളി ചിത്രം പടവെട്ട് ടീസർ കാണാം.. Read More »