ആക്ഷൻ ത്രില്ലർ ചിത്രം രംഗ രംഗ വൈഭവാംഗ ടീസർ കാണാം..

ഗിരീഷയ്യ സംവിധാനം ചെയ്ത് ജൂലൈ ഒന്നിന് റിലീസിന് ഒരുങ്ങുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് രംഗ രംഗ വൈഭവാംഗ . വെഷ്ണവ് തേജ്, കേതിക ശർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. റൊമാൻസും ആക്ഷനും നിറഞ്ഞ ഒരു കിടിലൻ ടീസറാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. വൈഷ്ണവിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ശ്രീ വെങ്കടേശ്വര സിനി ചിത്ര എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് ഈ ടീസർ നേടി കൊണ്ടിരിക്കുന്നത്.

ശ്രീ വെങ്കടേശ്വര സിനി ചിത്ര ബാനറിൽ ബപിനീഡു ബി അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബി വി എസ് എൻ പ്രസാദ് ആണ്. രംഗ രംഗ വൈഭവാംഗ എന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഷമദ് സൈനുദ്ദീൻ ആണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ .

തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ മരുമകനാണ് ചിത്രത്തിലെ നായകൻ പഞ്ച വൈഷ്ണവ് തേജ്. 2021 ൽ പുറത്തിറങ്ങിയ ഉപ്പേന എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സിനിമാ പാരമ്പര്യമുള്ള കുടുംബമായതിനാൽ തന്നെ അഭിനയത്തിൽ അദ്ദേഹം ശോഭിച്ചു. താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ആക്ഷൻ ത്രില്ലർ ചിത്രം രംഗ രംഗ വൈഭവാംഗ ടീസർ കാണാം.. Read More »