മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ശ്രുതി രാമചന്ദ്രൻ നായികയായി എത്തുന്ന നീരജ..! ട്രൈലർ കാണാം..

നടി ശ്രുതി രാമചന്ദ്രൻ ടൈറ്റിൽ കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് നീരജ . ഇതിനോടകം പുറത്തിറങ്ങിയ നീരജയിലെ വീഡിയോ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെയായി ഇപ്പോൾ ഇതാ നീരജയുടെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ്  പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇതിൻറെ വീഡിയോ ഗാനങ്ങൾക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ട്രെയിലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

നീരജ എന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. കുടുംബ ജീവിതവും അതിൻറെ താളപ്പിഴകളും തീവ്രമായ സ്നേഹബന്ധവും എല്ലാമാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒറ്റയ്ക്കായി പോകുന്ന നീരജയുടെ ജീവിതത്തിൽ പിന്നീട് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ . റൊമാൻറിക് രംഗങ്ങൾക്കൊപ്പം കുടുംബജീവിതത്തിലെ മറ്റ് വൈകാരിക മുഹൂർത്തങ്ങൾ കൂടി കാണിച്ചു കൊണ്ടാണ് ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രനെ കൂടാതെ ഗുരു സോമസുന്ദരം,ഗോവിന്ദ് പത്മസൂര്യ, ജിനു ജോസഫ് , ശ്രിന്ദ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

രാജേഷ് കെ രാമൻ ആണ് സ്ത്രീ കഥാപാത്രത്തിന് മുൻതൂക്കം നൽകുന്ന ഈ ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. രാജേഷ് തന്നെയാണ് നീരജയുടെ രചയിതാവ്.  സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം  പുറത്തിറങ്ങുന്നത്. ഉമ, എം രമേഷ് റെഡി എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ . ചിത്രത്തിനുവേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് രാകേഷ് നാരായണനും എഡിറ്റിംഗ് നിർവഹിച്ചത് അയ്യൂബ് ഖാനും ആണ് . മേക്കപ്പ്മാൻ  പ്രദീപ് ഗോപാലകൃഷ്ണനും  കോസ്റ്റ്യൂം ഡിസൈനർ ബുസി ബേബി ജോണും ആണ് . ആർട്ട് ഡയറക്ടർ ആയി പ്രവർത്തിച്ചത് മനു ജഗതും  അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചത് നിതീഷ് ഇരിട്ടിയും രാഹുൽ കൃഷ്ണയും ആണ്. പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്ദിരൂർ,  പിആർഒ –  എ എസ് ദിനേശ് , എം കെ ഷിജിൻ തുടങ്ങിയവരാണ് നീരജയിലെ മറ്റ് അണിയറ പ്രവർത്തകർ.

മനോഹര പ്രണയ രംഗങ്ങളിൽ ശ്രദ്ധ നേടി ശ്രുതി രാമചന്ദ്രൻ നായികയായി എത്തുന്ന നീരജ..! ട്രൈലർ കാണാം.. Read More »