പാൻ ഇന്ത്യൻ ഹൊറർ ചിത്രം ചൊവ്വാഴ്ച്ച.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

ഏറെ ശ്രദ്ധ നേടിയ തെലുങ്ക് ചിത്രം ആർ എക്സ് 100 ന്റെ സംവിധായകൻ അജയ് ഭൂപതി അണിയിച്ച് ഒരുക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമാണ് ചൊവ്വാഴ്ച്ച . ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ ലെറിക്കൽ വീഡിയോ ഗാനം ഏറെ ശ്രദ്ധ നേടുകയാണ്. നീയേയുള്ളൂ എന്നുമെൻ എന്ന ഗാനമാണ് സരിഗമ മലയാളം യൂടൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപാകെ എത്തിയത്.

കാന്താര ഫെയിം അജനീഷ് ലോകനാഥിന്റെ സംഗീത മികവിൽ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് സന്തോഷ് വർമ്മയാണ്. മെറിൻ ഗ്രിഗറിയാണ് ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത്. അജ്മൽ , പായൽ രജ്പുത് എന്നിവരാണ് ഈ റൊമാന്റിക് ഗാന രംഗത്തിൽ വേഷമിട്ടിരിക്കുന്നത്.

ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ മാധവ് കുമാർ ഗുല്ലപല്ലി ആണ്. നവംബർ 17ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സ്വാതി റെഡ്ഡി ഗുണപതി, സുരേഷ് വർമ എം എന്നിവരാണ്. മുദ്ര മീഡിയ വർക്ക്സ്, എ ക്രിയേറ്റീവ് വർക്ക് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്.

അജയ് ഭൂപതി ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. കണ്ണിലെ ഭയം എന്ന ടാഗ്‌ലൈനോട് കൂടി എത്തിയ ചിത്രത്തിന്റെ ടീസർ വീഡിയോ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗംഭീരമായ ദൃശ്യമികവിന് ഒപ്പം അജനീഷ് ലോകനാഥിന്റെ പശ്ചാത്തല സംഗീതവും പ്രത്യേക പ്രശംസ നേടിയിരുന്നു. കൊറിയോഗ്രഫർ – ഭാനു, പ്രൊഡക്ഷൻ ഡിസൈനർ – രഘു കുൽക്കർണി , കോസ്റ്റ്യും ഡിസൈനർ – മുദാസർ മുഹമ്മദ്, ഫൈറ്റ് മാസ്റ്റർ – റിയൽ സതീഷ് , പൃഥ്വി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

പാൻ ഇന്ത്യൻ ഹൊറർ ചിത്രം ചൊവ്വാഴ്ച്ച.. പ്രേക്ഷക ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം.. Read More »