ടൈം ട്രാവൽ, ലൂസിഡ് ഡ്രീം ആശയവുമായി മലയാള ചിത്രം പെൻഡുലം..! വിജയ് ബാബു നായകനായ ചിത്രത്തിൻ്റെ ട്രെയിലർ കാണാം..

റെജിൻ എസ് ബാബുവിന്റെ സംവിധാനത്തിൽ അണിയിച്ചൊരുക്കുന്ന  പുത്തൻ മലയാള ചിത്രമാണ് പെൻഡുലം . അദ്ദേഹം തന്നെ രചന നിർവഹിച്ചിട്ടുള്ള ഈ ചിത്രം സ്ഥിരം പതിവ് ശൈലികളിൽ നിന്നും പുതിയ പരീക്ഷണവുമായാണ് എത്തിയിരിക്കുന്നത്.  മലയാള ചലച്ചിത്രലോകം ഇപ്പോൾ പുത്തൻ പരീക്ഷണ ചിത്രങ്ങളുമായി കുതിക്കുകയാണ്. അത്തരത്തിൽ പുതിയ ഒരു ആശയവുമായി ആണ് പെൻഡുലം എന്ന ഈ പുത്തൻ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. ടൈം ട്രാവൽ , ലൂസിഡ് ഡ്രീം, ദേജാവ് എന്നിവയെല്ലാമാണ് ഈ ചിത്രത്തിൻറെ പ്രധാന പ്രമേയമായി എത്തുന്നത്.

വിജയ് ബാബു, രമേശ് പിഷാരടി, ഇന്ദ്രൻസ് , അനുമോൾ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 16ന് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ രണ്ടാമത് ഒഫീഷ്യൽ ട്രെയിലർ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് പെൻഡുലത്തിന്റെ ട്രെയിലർ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

വിജയ് ബാബുവിന്റെ കഥാപാത്രത്തെ ചുറ്റുപറ്റിയാണ് ഈ ചിത്രത്തിൻറെ കഥ മുന്നേറുന്നത്. അയാൾ നേരിടേണ്ടിവരുന്ന ലൂസിഡ് ഡ്രീമുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയാണ് കാണിച്ചിരിക്കുന്നത് എന്ന് ഈ ട്രെയിലർ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. ചില സസ്പെൻസ് രംഗങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് മനസ്സിലാക്കാൻ സാധിക്കും. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ത്രില്ലർ ചിത്രത്തിൻറെ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമ ലോകം മാറി ചിന്തിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ധനീഷ് കെ എ , ലിഷ ജോസഫ് , ബിനോജ് വില്ല്യ , മിഥുന്‍സ് മണി മാർക്കറ്റ് എന്നിവ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. അഖിൽ ഇറക്കിൽ ഈ ചിത്രത്തിൻറെ സഹനിർമ്മാതാവും അരുൺ പ്രസാദ് എ പി , ബൈജു അലക്സ് എന്നിവർ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആണ് . ജീൻ പി ജോൺസൺ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. അരുൺ ദാമോദരൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സൂരജ് ഇ എസ് ആണ് .

ടൈം ട്രാവൽ, ലൂസിഡ് ഡ്രീം ആശയവുമായി മലയാള ചിത്രം പെൻഡുലം..! വിജയ് ബാബു നായകനായ ചിത്രത്തിൻ്റെ ട്രെയിലർ കാണാം.. Read More »