പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ഗാനം…! വീഡിയോ സോങ്ങ് കാണാം..

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരൻ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ , സംവിധായകൻ കൂടാതെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു ഗായകൻ കൂടിയാണ് താരം. സാധാരണ പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങൾക്ക് വേണ്ടിയാണു താരം കൂടുതലായും പാടിയിട്ടുള്ളത് എങ്കിലും, ഇപ്പോൾ താരപുത്രൻ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം എന്ന ചിത്രത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുകയാണ് പൃഥ്വിരാജ് . ചിത്രത്തിൽ പൃഥ്വിരാജ് ആലപിച്ച താതക തെയ്‌താരോ എന്ന് തുടങ്ങുന്ന ഈ ഗാനം റിലീസ് നിമിഷങ്ങൾകകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

ഈ ചിത്രത്തിലെ നാല് ഗാനങ്ങളും ഇതിനോടകം റിലീസ് ചെയ്തു. ഈ ഗാനങ്ങൾ എല്ലാം തന്നെ വിനീത് ശ്രീനിവാസൻ ആണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. നാല് ഗാനങ്ങളിൽ മൂന്നെണ്ണം മലയാള ഗാനങ്ങളും ഒരെണ്ണം തമിഴ് ഗാനവുമാണ്. അത് ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോൻ ആണ്. പതിനഞ്ചോളം ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളതെന്നാണ് പറയുന്നത്. ഇതിൽ കേരളത്തിലെ ട്രെൻഡ് ആയി മാറിയ ഗാനമാണ് ദർശന എന്നത് .

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. വിശ്വജിത് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് നിരവഹിച്ചിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൂടാതെ അജു വർഗീസും വിജയ രാഘവനും തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രം മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ ജനുവരി ഇരുപത്തിയൊന്നിന് ആഗോള റിലീസ് ആയി എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ഗാനം…! വീഡിയോ സോങ്ങ് കാണാം.. Read More »