അല്ലു അർജുനും ഫഹദ് ഫാസിലും നേർക്കുനേർ..! പുഷ്പയിൽ വില്ലനായി തിളങ്ങി ഫഹദ്.. ട്രൈലർ കാണാം..

തെലുങ്ക് ചലച്ചിത്ര രംഗത്തെ ഐക്കൺ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന സൂപ്പർ താരമാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നും ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നു. യുവതാരമായ ഇദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഈ മാസം റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന പുഷ്പ എന്ന സിനിമ. ഇതിനോടകം വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രം രണ്ടു ഭാഗങ്ങളാക്കി ആയിരിക്കും പുറത്തിറങ്ങുന്നത്. തെലുങ്കു കൂടാതെ മലയാളം, തമിഴ്ഷ്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ വമ്പൻ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തു വിട്ടു. ഇന്ന് വന്നിരിക്കുന്ന ട്രൈലെർ അക്ഷരാർത്ഥത്തിൽ യുവ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നാണ് . ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന രീതിയിലാണ് ട്രൈലെർ നമ്മുടെ മുന്നിലേക്ക് പങ്കുവച്ചിരിക്കുന്നത്. ഈ ട്രൈലെർ കാണുമ്പോൾ നമുക്ക് മനസിലാക്കുന്നത് ആക്ഷനും നൃത്തവും പ്രണയവും പകയുമെല്ലാം ഒന്നിച്ച് കോർത്തിണക്കിയ ഒരു കിടിലൻ മാസ്സ് മസാല പാക്ക് എന്റെർറ്റൈനെർ ആണ് പുഷ്പ എന്ന ചിത്രം. മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിൽ വില്ലനായി വേഷമിടുന്നത്. ഈ ചിത്രത്തിലെ ഫഹദിന്റെ ഗെറ്റപ്പും ഏറെ വൈറലായി മാറികഴിഞ്ഞു.

ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ വേഷമിടുമ്പോൾ ഐപിഎസ് ഓഫീസർ ആയ ഭൻവർ സിങ് ശെഖാവത് എന്ന കഥാപാത്രമായി ഫഹദ് ഫാസിൽ എത്തുന്നു. സൂപ്പർ ഹിറ്റ് സംവിധായകനായ സുകുമാറിന്റെ സംവിധാന മികവിൽ ഉടലെടുത്ത ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ് . മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ വമ്പൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക്‌ ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് .

രശ്‌മിക മന്ദനാ നായിക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, ജഗപതി ബാബു, ധനഞ്ജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീ തേജ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആണ്.

അല്ലു അർജുനും ഫഹദ് ഫാസിലും നേർക്കുനേർ..! പുഷ്പയിൽ വില്ലനായി തിളങ്ങി ഫഹദ്.. ട്രൈലർ കാണാം.. Read More »