ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കൽ..!

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് റിമ കല്ലിങ്കൽ. അതേ വർഷം തന്നെ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം നീലത്താമരയിലൂടെ താരം പ്രേക്ഷകശ്രദ്ധ നേടി. അഭിനേത്രി, മോഡൽ, നർത്തകി എന്നീ മേഖലകളിൽ താരം ശോഭിച്ചിട്ടുണ്ട്. 2012 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമയ്ക്ക് ലഭിച്ചു. നിദ്ര , 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആണ് താരത്തിന് പുരസ്കാരം ലഭിച്ചത്. തന്റെതായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഒരു മികച്ച താരമാണ് റിമ .


സോഷ്യൽ മീഡിയയിൽ സജീവമായ റിമ തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് താരം പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ്. വളരെ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം ഡാൻസ് പോസുകളാണ് പങ്കുവച്ചിട്ടുള്ളത്.

തനിക്ക് ചുറ്റുമുള്ള അരാജകത്വത്തിൽ നിന്നും നൃത്തം ചെയ്യാൻ താൻ പഠിച്ചു എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുകയാണ്.

ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി റിമ കല്ലിങ്കൽ..! Read More »