നാടൻ വേഷത്തിൽ സുന്ദരിയായി ഷംന കാസിം..! ചിത്രങ്ങൾ പങ്കുവച്ച് താരം…

മലയാളത്തിലെ പ്രിയ നടിയാണ് ഷംന കാസിം. പൂർണ്ണ എന്ന പേരിൽ അന്യഭാഷകളിൽ അറിയപ്പെടുന്ന താരം നല്ലൊരു നർത്തകി കൂടിയാണ്. ഒരു റിയാലിറ്റി ഷോയിലൂടെ പ്രത്യക്ഷപ്പെട്ടതാരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറി. മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് എങ്കിലും തെലുങ്കിലും കന്നഡയിലുമാണ് താരത്തിന് ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നത്. മലയാളത്തിലെ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി അഭിനയിച്ചത്.

പിന്നീട് അങ്ങോട്ട് കുതിച്ചുയർന്ന താരം മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടി , മോഹൻലാൽ എന്നിവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിട്ട് പായുകയാണ് താരം. സിനിമയിലെ പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മൈ സെൽഫ് ചിന്നാട്ടി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തന്നെയുണ്ട് താരത്തിന് . പ്രിയപ്പെട്ടവർ തന്നെ ചിന്നാട്ടി എന്നാണ് വിളിക്കുക അതിനാലാണ് ചാനലിന് ഈ പേര് നൽകിയതെന്ന് ഇതിന്റെ ലോഞ്ചിങ് സമയത്ത് ഷംന പറഞ്ഞിരുന്നു .

Oiമലയാളം , തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ ചിത്രങ്ങളിൽ എല്ലാം തന്നെ നിറ സാന്നിധ്യമായതിനാൽ ഒട്ടേറെ ആരാധകരാണ് താരത്തിന് ഉള്ളത് . മോഡൽ കൂടിയായ താരം ഇടയ്ക്ക് ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുകയും ആ ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറഞ്ഞിരിക്കുന്നത്. ക്രീം കളർ ഗൗണിൽ അതി മനോഹരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിങ്ക് ഹാപ്പി ബി ഹാപ്പി എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. ക്യാപ്ഷൻ പോലെ തന്നെ വളരെ സന്തോഷവതിയായി ചെറു പുഞ്ചിരിയോടെയാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് . താരത്തിന്റെ ആരാധകർ ഈ ചിത്രം ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

നാടൻ വേഷത്തിൽ സുന്ദരിയായി ഷംന കാസിം..! ചിത്രങ്ങൾ പങ്കുവച്ച് താരം… Read More »