പ്രേക്ഷക മനസ്സുകളെ കുളിരണിയിപ്പിച്ച് റെജീനയിലെ റൊമാന്റിക് ഗാനം.! കാണാം..
ഡൊമാൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് റെജീന . ത്രില്ലർ പാറ്റേണിൽ അണിയിച്ചിരിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി സുനൈന ആണ് . ഇതിനോടകം പുറത്തിറങ്ങിയ റജീനയിലെ ടീസർ ട്രെയിലർ വീഡിയോകൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു . അതിനുശേഷം ഇപ്പോഴിതാ മനോഹരമായ ഒരു റൊമാൻറിക് ഗാനരംഗം കൂടി പ്രേക്ഷകർക്കും ഉണ്ടാക്കുകയാണ്. സൂരവലി പോല എന്ന വരികൾ അവിടെ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
യുഗഭാരതി വരികൾ തയ്യാറാക്കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് വന്ദന ശ്രീനിവാസൻ ആണ് . സതീഷ് നായരാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുനൈനയും അനന്ത് നാഗും ആണ് ഈ മനോഹരമായ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ജോ എന്ന കഥാപാത്രമായി അനന്ത് നാഗും റെജീന എന്ന ടൈറ്റിൽ കഥാപാത്രമായി സുനൈനയും എത്തുന്നു. റെജീനയുടെയും ജോയുടെയും മനോഹരമായ പ്രണയ നിമിഷങ്ങളും പിണക്കങ്ങളും നിറഞ്ഞ റെജീനയുടെ ജീവിതത്തിലെ ഒരു രംഗമാണ് ഈ വീഡിയോ ഗാനത്തിലൂടെ കാണിച്ചിരിക്കുന്നത്.
ജൂൺ 23നാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത് . യെല്ലോ ബിയർ പ്രൊഡക്ഷൻ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് നിർമ്മാണം നിർവഹിക്കുന്നത് സതീഷ് നായരാണ്. പവി കെ പവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റർ ടോബി ജോൺ ആണ് . സുനൈന , അനന്ത് നാഗ് എന്നിവരെ കൂടാതെ ബാവ ചെല്ലദുരൈ, വിവേക് പ്രസന്ന , ഗജരാജ് , ഋതു മന്ത്ര , സായ് ധീന , നിവാസ് അധിതൻ , അജീഷ് ജോസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
പ്രേക്ഷക മനസ്സുകളെ കുളിരണിയിപ്പിച്ച് റെജീനയിലെ റൊമാന്റിക് ഗാനം.! കാണാം.. Read More »