പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം..
തമിഴ് താരം സൂരി നായകനായി അരങ്ങേറ്റം കുറിക്കുന്ന പുത്തൻ തമിഴ് ചിത്രമാണ് വിടുതലൈ ഭാഗം 1. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പീരിയഡ് ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് അണിയിച്ച് ഒരുക്കിയിട്ടുള്ളത്. തുണൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ട്രെയിലർ വീഡിയോ 59 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിട്ടുള്ളത്.
വിഘടനവാദ ഗ്രൂപ്പായ പീപ്പിൾസ് ആർമിയുടെ തലവൻ പെരുമാൾ എന്ന വാത്തിയാരെ പിടിക്കാൻ ശ്രമിക്കുന്നതായ രംഗങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓപ്പറേഷൻ ഘോസ്തുണ്ട് എന്ന പേരിൽ പോലീസുകാർ നടത്തുന്ന പരിശ്രമങ്ങളും അതേ തുടർന്നുള്ള പ്രശ്നങ്ങളും മറ്റുമാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഈ ഓപ്പറേഷനിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കുമരേശൻ എന്ന കോൺസ്റ്റബിൾ കഥാപാത്രത്തെയാണ് നടൻ സൂരി അവതരിപ്പിക്കുന്നത്. പെരുമാൾ എന്ന വാത്തിയാരായി വേഷമിടുന്നത് നടൻ വിജയ് സേതുപതിയാണ്. ഗൗതം വാസുദേവ് മേനോൻ , ഭവാനി ശ്രീ , പ്രകാശ് രാജ് , രാജീവ് മേനോൻ , ചേതൻ , ഇളവരസ് , മുന്നാർ രമേഷ് , ശരവണ സുബ്ബൈയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
മാർച്ച് 31ന് ആയിരിക്കും ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എൽറെഡ് കുമാർ ആണ്. വി മണികണ്ഠൻ ചിത്രത്തിന്റെ സഹനിർമ്മാതാവാണ്. ആർ വേൽരാജ് ക്യാമറ കൈകാര്യം ചെയ്ത ഈ ചിത്രത്തിൻറെ എഡിറ്റർ ആർ രാമർ ആണ് . പീറ്റർ ഹെയ്ൻ, ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ തയ്യാറാക്കിയിട്ടുള്ളത് ജയമോഹൻ ആണ് . ഇളയരാജ ആണ് ചിത്രത്തിൻറെ സംഗീതസംവിധായകൻ .
പ്രേക്ഷക ശ്രദ്ധ നേടി വിജയ് സേതുപതി ചിത്രം വിടുതലൈ ഭാഗം 1..! ട്രൈലർ കാണാം.. Read More »