ശ്രദ്ധ നേടി മലയാള ചിത്രം തിരിമാലിയിലെ കിടിലൻ ഐറ്റം സോങ്ങ്…! കാണാം..

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് തിരിമാലി. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് ഷെട്ടി ആണ്. ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്റണി, അന്ന രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ഈ കഴിഞ്ഞ ആഴ്ചയിലാണ് ഈ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്. ശേഷം ഈ ചിത്രത്തിലെ ഒരു ഐറ്റം ഡാൻസിന്റെ ടീസർ വീഡിയോയും പുറത്തുവിട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ആ ടീസറിന് പിറകെ ആ ഐറ്റം ഡാൻസ് മുഴുവൻ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മലയാള ചിത്രങ്ങളിൽ ഐറ്റം ഡാൻസുകൾക്ക് മറ്റു ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള നടിമാർ എത്തുന്നത് ഇത് ആദ്യമല്ല. അത്തരത്തിൽ അന്യഭാഷ നായികമാർ എത്തിയ സിനിമ ഗാനങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ തിരിമാലി എന്ന സിനിമയിലെ ഐറ്റം ഡാൻസിനായി എത്തിയിരിക്കുന്നത് ഒരു മലയാളി നടിയോ അല്ലെങ്കിൽ ഒരു ഇന്ത്യൻ നടിയോ അല്ല. ഈ ഗാനരംഗത്തിൽ ഗ്ലാമറസ് നൃത്ത ചുവടുകളുമായി എത്തി പ്രേക്ഷക മനം കീഴടക്കിയിരിക്കുന്നത് നേപ്പാളി നടിയായ സ്വസ്തിമ ഘടകയാണ് . ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിബാലാണ്.


ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഹിന്ദി ഗായിക സുനിധി ചൗഹാനാണ് . ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് തനിഷ്‍ക് നബാറാണ്. മലയാള ചിത്രത്തിലെ വീഡിയോ ഗാനത്തിന് ആദ്യമായിട്ടായിരിക്കും നേപ്പാളി ആരാധകരുടെ കമന്റുകൾ ലഭിക്കുന്നത്. യൂട്യൂബിൽ കൂടുതലായും സ്വസ്തിമയുടെ നേപ്പാളി ആരാധകരിൽ നിന്നാണ് കമന്റുകൾ എത്തിയിരിക്കുന്നത്. സ്വസ്തിമ ആദ്യത്തെ ഇന്ത്യൻ ചിത്രം കൂടിയാണ് തിരിമാലി.

ശ്രദ്ധ നേടി മലയാള ചിത്രം തിരിമാലിയിലെ കിടിലൻ ഐറ്റം സോങ്ങ്…! കാണാം.. Read More »