മോഹം കൊണ്ട് മാത്രം നടി ആവില്ല..! അഭിനയ മോഹവുമായി നടകുന്നവരോട് അനു സിത്താരക്ക് പറയാനുള്ളത്..
ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ള വ്യക്തികളുടെ അനുഭവങ്ങൾ തന്നെയാണ് പല പ്രശ്നങ്ങളും സഹിച്ചുകൊണ്ട് ജീവിക്കുന്ന പല ജനങ്ങളുടെയും പ്രചോദനം. പല സ്വപ്നങ്ങൾ എത്തിപ്പെടാൻ സാധിക്കാതെ വരുമ്പോൾ ഇതുപോലുള്ള പ്രചോദനങ്ങൾ മനുഷ്യർക്ക് താങ്ങും തണലും ആണ്. ചലച്ചിത്ര ലോകത്ത് ഇത് ഒരു പതിവ് തന്നെയാണ് അവരുടെ വിജയകഥകൾ പലരുടെയും ജീവിതത്തിന് വെളിച്ചം പകർന്നിട്ടുണ്ട്, അവര് ജീവിതകഥ ഉപദേശമായി നൽകാറുണ്ട്. ഇതാ ഇപ്പോൾ അനുസിതാര തന്റെ ജീവിത താളുകളിൽ നിന്നും ഒരു ഉപദേശ വാക്കുകൾ പുതിയ തലമുറയ്ക്ക് നൽകുകയാണ്. റെഡ് എസ് എമ്മിനെ നൽകിയ അഭിമുഖത്തിലാണ് താരം ഇത് തുറന്നു പറഞ്ഞത്.
താര ത്തിന്റെ ജീവിതത്തിലെ അനുഭവങ്ങളും താരം കഷ്ടപ്പെട്ട് ഈ നിലയിലെത്തിയത് കാരണങ്ങളും, പങ്കുവെക്കുകയുണ്ടായി. 2013ലാണ് അനു വിന്റെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവ് സുരേഷ് അച്ചു സംവിധാനം ചെയ്യുന്ന പൊട്ടാസ് ബോംബ് ലൂടെയാണ് അനു സിനിമ ലോകത്തേക്ക് കടന്നുവന്നത്. സത്യൻ അന്തിക്കാട് എന്റെ ഒരു ഇന്ത്യൻ പ്രണയകഥയിലൂടെ നല്ലൊരു വേഷവും നടി കൈകാര്യം ചെയ്തിരുന്നു. ലക്ഷ്മി ഗോപാല സ്വാമിയുടെ കുട്ടിക്കാലം ആയിരുന്നു അനുസിത്താരയുടെ വേഷം പ്രേക്ഷകമനസ്സുകളിൽ അന്ന് ഇടം നേടിയ ഒരു നല്ല കഥാപാത്രം തന്നെയായിരുന്നു. പുതുതായി സിനിമാരംഗത്തേക്ക് കാൽ വയ്ക്കുന്ന അല്ലെങ്കിൽ സിനിമാലോകത്തേക്ക് വരാൻ താൽപര്യപ്പെടുന്ന പൊതു നടിമാരോട് അനുസിത്താര പറയാനുള്ളത് ഇത്രമാത്രം, നടി ആവണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും നടി ആയിരിക്കും നല്ലപോലെ ആഗ്രഹിക്കുമ്പോൾ അതിനുവേണ്ടി നല്ലപോലെ കഷ്ടപ്പെടണം കഷ്ടപ്പെടുന്ന അതിനുള്ള നല്ലൊരു ബലം ലഭിക്കാതിരിക്കില്ല.
നല്ലപോലെ ശ്രമിക്കുക തന്നെ വേണം ആഗ്രഹം മാത്രം പോരാ എന്നാണ് അനുസിതാര പറഞ്ഞത്. മോഹം കൊണ്ടാൽ മാത്രം നിങ്ങൾ നടി ആവുകയില്ല അതിനു വേണ്ടി ശ്രമിക്കുക തന്നെ വേണം. അതിനു ശേഷം നടി ഹാപ്പി വെഡിങ് രാമന്റെ ഏദൻതോട്ടം അച്ചായൻസ് മാമാങ്കം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ താരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോൾ മലയാളനടിമാരുടെ ഇടയിലെ പ്രധാനി തന്നെയാണ് അനുസിതാര. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വേഷങ്ങളും ചെയ്തുകൊണ്ട് ബിഗ് സ്ക്രീനിൽ ഇന്നും തിളങ്ങി നിൽക്കുകയാണ് അനുസിതാര ഒരുപിടി നല്ല വേഷങ്ങൾ നൽകിക്കൊണ്ട് ജനമനസ്സുകൾ കീഴടക്കി ചുരുങ്ങിയ കാലം കൊണ്ട്. എണ്ണപ്പെട്ട മുഖ്യ നടിമാരുടെ കൂട്ടത്തിൽ അനുസിത്താര യും ഉണ്ട് ഇന്നിപ്പോൾ പ്രേക്ഷകമനസ്സുകളിൽ പ്രധാനി തന്നെയാണ് അനുസിത്താര.