തെലുങ്കിൽ തിളങ്ങി പ്രിയ താരം സംയുക്ത മേനോൻ..! പ്രേക്ഷക ശ്രദ്ധ നേടിയ “വിരുപക്ഷ” വീഡിയോ സോങ്ങ് കാണാം..

തെലുങ്കിൽ ഈ വർഷം ഏപ്രിൽ 21ന് പ്രദർശനത്തിന് എത്തിയ ഒരു സൂപ്പർ നാച്ചുറൽ ഹൊറർ മിസ്റ്ററി ചിത്രമായിരുന്നു വിരുപക്ഷ . കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയത് മലയാളത്തിലെ ശ്രദ്ധേയ താരം നടി സംയുക്ത മേനോൻ ആണ് . സായ് ധരം തേജ് ആയിരുന്നു ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്തത്. ഇപ്പോഴിതാ ഇവർ ഇരുവരും ചേർന്ന് അഭിനയിച്ച വിരുപക്ഷയിലെ ഒരു വീഡിയോ ഗാനം സോഷ്യൽ മീഡിയ കീഴടക്കുകയാണ്.

കല്ലല്ലോ എന്നാ വരികളോടെ തുടങ്ങുന്ന വീഡിയോ ഗാനമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. ബി അജനീഷ് ലോകനാഥ് സംഗീതം നൽകിയ ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത് അനന്ത ശ്രീറാം ആണ് . അനുരാഗ് കുൽക്കർണി , മധുശ്രീ എന്നിവ ചേർന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. നായികയുടെയും നായകനെയും പ്രണയ രംഗങ്ങളോടുകൂടിയ ഈ ഗാന രംഗത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സംയുക്ത മേനോൻ , സായ് ധരം തേജ് എന്നിവരെ കൂടാതെ സുനിൽ , ബ്രഹ്മാജി , രാജീവ് കനകല , അജയ്, രവികൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു ഈ ചിത്രം നേടിയത് ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. ഈ ചിത്രത്തിന് കഥ തയ്യാറാക്കിയത് സംവിധായകൻ കാർത്തിക് വർമ്മ തന്നെയാണ്. വി പ്രഭാകർ നാകുവാണ് സംഭാഷണങ്ങൾ രചിച്ചിട്ടുള്ളത്. ശ്രീ വെങ്കിടേശ്വര സിനി ചിത്രയുടെ പാനലിൽ ഒരുങ്ങിയ ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചത് ബിവിഎസ്എൻ പ്രസാദ്, സുകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത് ഷംദത്ത് സൈനുദ്ദീനും എഡിറ്റിംഗ് നിർവഹിച്ചത് നവീൻ നൂലിയും ആണ് .

തെലുങ്കിൽ തിളങ്ങി പ്രിയ താരം സംയുക്ത മേനോൻ..! പ്രേക്ഷക ശ്രദ്ധ നേടിയ “വിരുപക്ഷ” വീഡിയോ സോങ്ങ് കാണാം.. Read More »