പ്രേക്ഷക ശ്രദ്ധ നേടിയ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ..! വീഡിയോ സോങ്ങ് കാണാം..

പ്രേക്ഷകർക്ക് മുന്നിലേക്ക് ദിലീപ് – റാഫി കൂട്ടക്കെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വോയിസ് ഓഫ് സത്യനാഥൻ. ജൂലൈ 14ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ചിത്രത്തിൻറെ റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു. ജൂലൈ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വോയിസ് ഓഫ് സത്യനാഥന്റെ ടീസർ , ട്രൈലർ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി വോയിസ് ഓഫ് സത്യനാഥൻ ചിത്രം കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്.

ഓ പർദേശി എന്ന വീഡിയോ ഗാനമാണ് മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ മണിക്കൂറുകൾ മുൻപ് പുറത്തിറങ്ങിയത്. മൂന്നര മിനുട്ട് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ ദിലീപും നടി വീണ നന്ദകുമാറും ആണ് അഭിനയിച്ചിരിക്കുന്നത്. നർമ്മ രംഗങ്ങൾ നിറഞ്ഞ ഈ വീഡിയോ ഗാനം മണിക്കൂറുകൾ കൊണ്ട് നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ഈ ഗാനം നേടുന്നത് ഒപ്പം ദിലീപ് – വീണ കോമ്പോയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയത് വിനായക് ശശികുമാറാണ് . സുശാന്ത് സുധാകരൻ ആണ് ഹിന്ദി വരികൾ രചിച്ചത്. സൂരജ് സന്തോഷ് , അങ്കിത് മേനോൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

കുടുംബ പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിൽ ദിലീപ് , വീണ എന്നിവരെ കൂടാതെ അനുശ്രീ, ജോജു ജോർജ് , ജോണി ആന്റണി, സിദ്ദിഖ് , അനുപം ഖേർ , രമേഷ് പിഷാരടി , മകരന്ദ് ദേശ്പാണ്ഡെ, ജഗപതി ബാബു എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംവിധായകൻ റാഫിയുടേത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. നിരവധി ഹിറ്റുകൾ സമ്മാനിച്ച ഈ കൂട്ടുക്കെട്ടിലെ പുത്തൻ ചിത്രത്തിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

പ്രേക്ഷക ശ്രദ്ധ നേടിയ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ..! വീഡിയോ സോങ്ങ് കാണാം.. Read More »