Categories: Song

സോഷ്യൽ മീഡിയയിൽ തരംഗമായി അനിരുദ്ധ് രവിചന്ദർ ആലപിച്ച ശേഷം മൈക്കിൽ ഫാത്തിമയിലെ പുത്തൻ ഗാനം….

നവംബർ 17 ന് റിലീസ് ചെയ്ത മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഗാനം തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. ടട്ട ടട്ടറ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹെഷാം അബ്ദുൾ വഹാബ് ആണ്. സുഹൈൽ കോയ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് തമിഴ് ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന അനിരുദ്ധ് രവിചന്ദർ ആണ്.



മലബാർ സ്വദേശിനിയായ ഒരു മുസ്ലിം പെൺകുട്ടിയുടെ ഫുട്ബോൾ കമന്റേറ്ററാകാനുള്ള ആഗ്രഹമാണ് ഈ ചിത്രം പറയുന്നത്. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. കല്യാണി പ്രിയദർശനെ കൂടാതെ ഫെമിനാ ജോർജ് , ഷഹീൻ സിദ്ദിഖ്, പാർവതി ടി, അനീഷ് ജി മേനോൻ , സാബുമോൻ , സുധീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൻറെ ഭാഗമായി.



മനു സി കുമാർ ആണ് ഈ ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. പാഷൻ സ്റ്റുഡിയോസ് ദി റൂട്ട് നിർമ്മാണം നിർവഹിച്ച ഈ ചിത്രത്തിൽ നിർമ്മാതാക്കൾ സുധൻ സുന്ദരം , ജഗദീഷ് പളനിസാമി എന്നിവരാണ്. സന്താന കൃഷ്ണ രവിചന്ദ്രൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 day ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 days ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

4 days ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

5 days ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

5 days ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

5 days ago