തീയറ്ററിൽ ആരാധകരെ കോരിത്തരിപ്പിച്ച വിക്രത്തിലെ ഏജൻ്റ് ടീന..! ഫൈറ് സീൻ കാണാം..

തമിഴ് സിനിമാ രംഗത്ത് ഹിറ്റായി മാറി മുന്നേറുകയാണ് കമൽ ഹാസൻ ചിത്രം വിക്രം . 350 കോടിയും ആഗോള കളക്ഷനായി മറികടന്നു മുന്നേറുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന്റെ ഭാഗമായ ഓരോ താരങ്ങളും ഇന്ന് പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നതിൽ ചിത്രത്തിലെ താരങ്ങളായ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും സംവിധായകൻ ലോകേഷും രചയിതാവ് രത്‌നകുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, കാമറമാൻ ഗിരീഷ് ഗംഗാധരൻ, എഡിറ്റർ ഫിലോമിൻ രാജ് എന്നിവ എല്ലാം തന്നെ മുൻ നിരയിലാണ്.

Oo ഈ താരങ്ങൾക്കൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ഒരാൾ കൂടിയാണ് ഈ ചിത്രത്തിലെ ഏജന്റ് ടീന . വാസന്തി എന്ന നടിയാണ് ഈ കഥാപാത്രമായി എത്തിയത്. വാസന്തി ആദ്യമായി ചെയ്യുന്ന കഥാപാത്രം കൂടിയാണിത്. വൻ കരഘോഷത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത രംഗമാണ് ഈ ചിത്രത്തിലെ വാസന്തിയുടെ ആക്ഷൻ സീനുകൾ.

ഇപ്പോഴിതാ വിക്രത്തിന്റെ അണിയറ പ്രവർത്തകർ സൂപ്പർ ഹിറ്റായ ഈ ആക്ഷൻ രംഗത്തിന്റെ ഒരു ചെറിയ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് . പുറത്തുവിട്ട് നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വാസന്തി മുപ്പത് വര്‍ഷമായി സിനിമയില്‍ ഡാന്‍സറായി ജോലി ചെയ്യുകയാണ് . ലോകേഷ് കനകരാജിന്റെ സംവിധാന മികവിൽ ഒരുങ്ങിയ മാസ്റ്റർ എന്ന വിജയ് ചിത്രത്തിൽ ദിനേശ് മാസ്റ്ററുടെ സഹായിയായി വാസന്തി ജോലി ചെയ്തിരുന്നു. അപ്പേഴാണ് ഈ താരം ലോകേഷിന്റെ ശ്രദ്ധയിൽ പെടുന്നത്. പിന്നീട് അദ്ദേഹം വിക്രം എന്ന ചിത്രത്തിലേക്ക് വാസന്തിയെ ക്ഷണിക്കുകയായിരുന്നു. കമൽ ഹാസനൊപ്പം മുൻപ് ചാച്ചി 420 യിൽ ജോലി ചെയ്തിട്ടുള്ള വാസന്തി , തമിഴ് നായികമാരായ നയന്‍താര, തൃഷ, എമി ജാക്‌സണ്‍, കീര്‍ത്തി സുരേഷ്, അനുഷ്‌ക, സാമന്ത എന്നിവരുടെ നൃത്ത സഹായിയായും ജോലി ചെയ്തിട്ടുണ്ട്.

Scroll to Top