ഗ്ലാമർ ആക്ഷൻ രംഗങ്ങളിൽ ശ്രദ്ധ നേടി ടീസ് മാർ ഖാൻ ടീസർ കാണാം…

Posted by

കല്യാൺ ജി ഗോഗനയുടെ സംവിധാന മികവിൽ ആദി സായ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ടീസ് മാർ ഖാൻ . ഈ ആക്ഷൻ ഡ്രാമ ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പുറത്തു വിട്ടിരിക്കുകയാണ്. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെയാണ് രണ്ടാം ടീസറും റിലീസ് ചെയ്തിരിക്കുന്നത്.

അത്യുഗ്രൻ മാസ്സ് രംഗങ്ങളും ആക്ഷനും പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അതി ഗംഭീര ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . ഈ ചിത്രത്തിൽ ആദിയുടെ നായികയായി എത്തുന്നത് പായൽ രജ്പുത് ആണ് . ആദിയുടെ കഥാപാത്രം ചിത്രത്തിൽ മൂന്ന് ഭാവങ്ങളിൽ എത്തുന്നുണ്ട്. ആദ്യ ടീസറിൽ സ്റ്റുഡന്റ്, റൗഡി, പോലീസ് എന്നീ മൂന്ന് ഭാവങ്ങളിൽ എത്തുന്ന ആദിയെ കാണിച്ചിരുന്നു. പായൽ രജ്പുത് , ആദി സായ്കുമാർ എന്നിവർക്കൊപ്പം പൂർണ , സുനിൽ , കബീർ സിംഗ്, അനൂപ് സിംഗ് താക്കൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

നഗം തിരുപതി റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രം വിഷൻ സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സായ് കാർത്തിക് ആണ് . ടീസ് മാർ ഖാൻ എന്ന ടൈറ്റിലിന് താഴെ സ്റ്റുഡന്റ്, റൗഡി, പോലീസ് എന്ന് കൂടി ചേർത്താണ് ടീസറിൽ ചിത്രത്തിന്റെ ടൈറ്റിൽ കാണിച്ചിരിക്കുന്നത് .

Categories