ശ്രദ്ധ നേടി ടീസ് മാർ ഖാൻ സിനിമയിലെ മനോഹര വീഡിയോ കാണാം..!

കല്യാൺ ജി ഗോഗനയുടെ സംവിധാന മികവിൽ ആഗസ്റ്റ് 19 ന് റിലീസ് ചെയ്ത ചിത്രമാണ് ടീസ് മാർ ഖാൻ . ആദി സായ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഈ ആക്ഷൻ ഡ്രാമ ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പാപാ ആഗവേ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഭാസ്കര ഭട്ട്ല വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയത് സായ് കാർത്തിക് ആണ് .

എൻ.സി കാരുണ്യ ആണ് ഈ ഗാനം ആലപിച്ചത്. ആദി സായ്കുമാർ , പായൽ രജ്പുത് എന്നിവരാണ് ഈ മനോഹര പ്രണയ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള നെമാന്റിക് രംഗങ്ങളും നായകന്റെ മനോഹര നൃത്തവുമാണ് ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറുന്നത്. ആദിത്യ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഒരു പഴയ കാല ഗാനത്തിന്റെ ശൈലിയിലാണ് കാർത്തിക് ഈ ഗാനം ഒരുക്കിയത് , അതിനാൽ തന്നെയാണ് ഇത്രയേറെ പ്രേക്ഷക സ്വീകാര്യത ഗാനത്തിന് ലഭിച്ചതും. റിലീസ് ചെയ്ത് ഒരു മണിക്കൂർ പിന്നിടുമ്പോഴേക്കും ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ ഗാനം സ്വന്തമാക്കിയത് .

കിടിലൻ മാസ്സ് രംഗങ്ങളും അത്യുഗ്രൻ ആക്ഷനും പ്രണയ രംഗങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അതി ഗംഭീര ചിത്രമായിരുന്നു ടീസ് മാർ ഖാൻ എങ്കിലും ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടു. പായൽ രജ്പുത് തന്നെയാണ് ചിത്രത്തിൽ ആദിയുടെ നായികയായി വേഷമിട്ടത്. ചിത്രത്തിൽ മൂന്ന് ഭാവങ്ങളിൽ ആദിയുടെ കഥാപാത്രം എത്തുന്നുണ്ട്. സ്റ്റുഡന്റ്, റൗഡി, പോലീസ് എന്നീ മൂന്ന് ഭാവങ്ങളും ചിത്രത്തിൽ താരം കൈകാര്യം ചെയ്തിരുന്നു. പായൽ രജ്പുത് , ആദി സായ്കുമാർ എന്നിവരെ കൂടാതെ പൂർണ , സുനിൽ , കബീർ സിംഗ്, അനൂപ് സിംഗ് താക്കൂർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ സഹ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു . ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിൽ നായികയ്ക്കും നായകനും ഒപ്പം പൂർണയേയും കാണാം . വിഷൻ സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് നഗം തിരുപതി റെഡ്ഡി ആണ്.

Scroll to Top