അല്ലരി നരേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുത്തൻ ചിത്രമാണ് “ഇറ്റ്ലു മാറേഡുമില്ലി പ്രജനീകം ” . അല്ലരി നരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. സീ സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ഒരു ഡ്രാമ പറ്റേണിൽ ഒരുക്കിയ ഈ ചിത്രം ആദിവാസി ജനങ്ങളുടെ കഥയാണ് പറയുന്നത്. സ്വയം വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ മാറേടുമില്ലി മേഖലയിലെ ആദിവാസി ജനങ്ങളോട് ആവശ്യപ്പെടാൻ സർക്കാർ അയക്കുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അല്ലരി നരേഷ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അദ്ദേഹം ആ ഗ്രാമത്തിൽ എത്തിയതിന് ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
അല്ലരി നരേഷിനെ കൂടാതെ ആനന്ദി, വെണല കിഷോർ, പ്രവീൺ, സമ്പത്ത് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് എ ആർ മോഹൻ ആണ്. അബ്ബുറി രവിയാണ് സംഭാഷണങ്ങൾ തയ്യാറാക്കിയത്.
സീ സ്റ്റുഡിയോസ് , ഹാസ്യ മൂവീസ് എന്നിവയുടെ ബാനറിൽ റസേഷ് ദണ്ഡ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബാലജി ഗുട്ട ചിത്രത്തിന്റെ സഹ നിർമ്മാതാവ് ആണ്. പൃഥ്വി ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . റാം റെഡ്ഡി ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഛോട്ട കെ പ്രസദ് ആണ്. അല്ലരി നരേഷിന്റെ മറ്റൊരു ബ്ലോക്ക് ബസ്റ്ററായി ഈ ചിത്രം മാറും എന്ന പ്രതീക്ഷയിലാണ് ആരാധകർ.