ഹോളിവുഡ് കീഴടക്കാൻ ധനുഷ്..! ഇംഗ്ലീഷ് ചിത്രം ദി ഗ്രേമാൻ ട്രൈലർ കാണാം..

ജൂലൈ 22 ന് നെറ്റ് ഫ്ളിക്സിൽ റിലീസ് തയ്യാറായി നിൽക്കുന്ന ദി ഗ്രേമാൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. അവ വളരെയധിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്രേക്ഷകർക്കായി ചിത്രത്തിന്റെ ട്രൈലർ പുറത്തുവിട്ടിട്ടുള്ളത്. നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ട്രൈലർ വീഡിയോ മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

റൂസ്സോ ബ്രദേഴ്സ് ഒരുക്കുന്ന ഈ ചിത്രം 2009 ൽ പ്രസിദ്ധീകരിച്ച മാർക്ക് ഗ്രെയ്നിയുടെ ദി ഗ്രേ മാൻ എന്ന നോവലിനെ ആസ്പതമാക്കിയാണ് . സൂപ്പർ ഹീറോ ചിത്രങ്ങളായ അവഞ്ചേഴ്സ്, ക്യാപ്റ്റൻ അമേരിക്ക എന്നിവയുടെ സംവിധായകരാണ് റൂസ്സോ ബ്രദേഴ്സ് .നെറ്റ് ഫ്ലിളിക്സിന്റെ ഏറ്റവും ചിലവേറിയ ചിത്രമാണ് ദി ഗ്രേ മാൻ , 200 ദശലക്ഷം ഡോളർ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. റയാൻ ഗോസ്ലിങ്, ക്രിസ് ഇവാൻസ്, അന ഡെ ആർമ്സ് , റെഗെ ജീൻ – പേജ്, ജെസ്സിക്ക ഹെൻവിക്ക് , വാഗ്നർ മൗറ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ . ഇവരുടെ ക്യാരക്ടർ പോസ്റ്ററുകൾ ആയിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ധനുഷ് ആരാധകർ പ്രതിഷേധങ്ങൾ അറിയച്ചതോടെ മൂന്ന് മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ ക്യാരക്ടർ പോസ്റ്ററും റിലീസ് ചെയ്തു. ആക്ഷൻ രംഗങ്ങൾ നിറച്ച ആവേശകരമായ ഒരു ട്രൈലറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ട്രൈലറിന്റെ ഒരു രംഗത്തിൽ നടൻ ധനുഷിനേയും കാണാൻ സാധിക്കും. ദി ഗ്രേ മാൻ ധനുഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ചിത്രമാണ് . ഏതായാലും ധനുഷ് ആരാധകർ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്.

Scroll to Top