Categories: Movie Updates

ലെജൻഡ് ശരവണൻ്റെ ആദ്യ ചിത്രം ദി ലെജൻഡ്..! ശ്രദ്ധ നേടിയ ട്രൈലർ കാണാം..

ബിസിനസ്സ്മാൻ ലെജൻഡ് ശരവണൻ ഒട്ടേറെ പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് . ഇദ്ദേഹം നായകനായെത്തുന്ന ആദ്യ ചിത്രമാണ് ദി ലെജൻഡ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്നാണ് . നായകനായ ലെജൻഡ് ശരവണൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസറും ഇതിലെ ഗാനങ്ങളും നേരത്തെ തന്നെ റിലീസ് ചെയ്യുകയും അവ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടിരിക്കുകയാണ്. പതിനാറു മണിക്കൂർ മുൻപ് തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ട്രെയിലറിന് ഇതിനോടകം കൊണ്ട് 36 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കാൻ സാധിച്ചു .

പി വേൽരാജ് ആണ് ഈ ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് റൂബൻ ആണ്. നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാജു സുന്ദരം, ബ്രിന്ദ മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിന് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് പട്ടുകോട്ടൈ പ്രഭാകർ ആണ് .

ഈ ചിത്രത്തിൽ ഉർവശി റൗട്ടല്ല ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. പ്രഭു, വിവേക്, നാസർ, കോവൈ സരള, ഗീതിക, വിജയകുമാർ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രം ഒരുക്കിയിരിക്കുന്നത് സയൻസ് ഫിക്ഷന് പ്രാധാന്യമുള്ള രീതിയിലാണ് . എന്നാൽ ട്രൈലെറിൽ നിന്നും സയൻസ് ഫിക്ഷനൊപ്പം തന്നെ എല്ലാവിധ കൊമേർഷ്യൽ ചേരുവകളും ഇതിലുണ്ടെന്നു മനസ്സിലാക്കി തരുന്നുണ്ട്. ട്രൈലെർ പ്രകാരം ദി ലെജൻഡ് എന്ന ചിത്രം ആക്ഷനും കോമേഡിയും പ്രണയവും നൃത്തവുമെല്ലാം ഉൾപ്പെടുത്തിയ ഒരു മാസ്സ് എന്റെർറ്റൈനെർ തന്നെയാണ് എന്ന് മനസ്സിലാക്കാം. ഈ ചിത്രത്തിലെ മോസലോ മൊസല് എന്ന ഹാരിസ് ജയരാജ് സംഗീതമൊരുക്കിയ ഗാനത്തിന്റെ വീഡിയോ സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

3 weeks ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 weeks ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

3 weeks ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

3 weeks ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

3 weeks ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

3 weeks ago