പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചിത്രം ദി പ്രൊപ്പോസൽ ട്രൈലർ കാണാം..

ജോ ജോസഫ് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഏറ്റവും പുതിയ ച്ചിത്രമാണ് ‘ദി പ്രൊപ്പോസല്‍’ . ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സംവിധായകൻ ജോ ജോസഫ് തന്നെയാണ്.

ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അമര രാജ, ജോ ജോസഫ്, അനുമോദ് പോള്‍, ക്ലെയര്‍ സാറ മാർട്ടിൻ, സന സുബേദി, അനിൽ ജോർജ് എബ്രഹാം, എമിലി ഹന്ന , സുഹാസ് പാട്ടത്തില്‍, കാര്‍ത്തിക മേനോന്‍ തോമസ് എന്നിവരാണ് . ഒരു കല്യാണ ആലോചനയും തുടർ സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ എന്നാണ് ട്രൈലർ നൽകുന്ന സൂചന. ” അപ്പോ വിസയ്ക്കാണ് കല്യാണം കഴിക്കുന്നത്; പക്ഷേ ഡവറി ചോദിക്കില്ല ” എന്ന ഡയലോഗ് ആണ് ടൈലറിന്റെ ഹൈലൈറ്റ്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് പ്രിന്‍സ് സാഗറാണ് . ഈ ചിത്രം നിര്‍മിക്കുന്നത് സില്‍വര്‍ ക്ലൗഡ് പിക്‌ചേഴ്‌സാണ് . ഫിവാസ് ബയ്സ് ആണ് ഛായാഗ്രഹണം . സൈന പ്ലേയില്‍ ഒടിടി റിലീസായാണ് ഈ ചിത്രം എത്തുന്നത്. സൈന മൂവീസ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് . അടിപൊളി , കട്ട വെയറ്റിംഗ് തുടങ്ങി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രേക്ഷകർ നൽകിയിരിക്കുന്നത്.

Scroll to Top