ഷെയ്ൻ നിഗം നായകനായി എത്തുന്ന “ലിറ്റിൽ ഹാർട്സ്” സിനിമയുടെ ടീസർ റിലീസ് ചെയ്തു

ഷെയ്ൻ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയായ് ലിറ്റിൽ ഹാർട്സ് എന്ന സിനിമയുടെ ഔദ്യോഗിക ടീസർ സിനിമയുടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്. റൊമാന്റിക്ക് കോമഡി എന്റെർറ്റൈനെർ എന്ന രീതിയിലായിരിക്കും ചലച്ചിത്രം സിനിമ പ്രേഷകരുടെ മുന്നിലെത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നിരവധി പേരാണ് മികച്ച പ്രതികരണവുമായി വീഡിയോയുടെ കമന്റ് ബോക്സിൽ എത്തിയത്.

ഷെയ്ൻ നിഗം കൂടാതെ ബാബുരാജ്, മഹിമ നമ്പ്യാർ എന്നിവരാണ് സിനിമയുടെ മറ്റ് പ്രധാന താരങ്ങൾ. ബാബുരാജിന്റെ കൂടെ കോമഡികളുമായി
ഷെയ്ൻ നിഗം അതിഗംഭീരമായ പ്രകടനമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. എബി ട്രീസയോ, ആന്റോ ജോസ് പെരേര എന്നിവരുടെ കൂട്ടുകെത്തിൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ലിറ്റിൽ ഹാർട്സ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻ ബാനറിൽ സാന്ദ്ര തോമസും, വിൽ‌സൺ തോമസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

കിഴക്കൻ മലയോര മേഖലയിൽ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും മറ്റ് ബന്ധങ്ങളുടെയും കഥ പറയുന്ന ഒരു ഗംഭീര സിനിമയായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയമില്ലെന്ന് ടീസറിൽ നിന്നും വ്യക്തമാക്കിരിക്കുകയാണ്. ഐമാ സെബാസ്റ്റ്യൻ, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, മാല പാർവതി, രമ്യ സുവി എന്നിവരും സിനിമയിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ടെന്നത് ശ്രെദ്ധയമായ കാര്യമാണ്.

കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്. ലൂക്ക് ജോസ് ഛായാഗ്രഹണം മേഖല കൈകാര്യം ചെയ്യുമ്പോൾ നൗഫൽ അബ്‌ദുള്ള എഡിറ്റിംഗ് ചെയ്യുന്നു. എന്തായാലും ഈ വർഷത്തിലെ മികച്ച കോമഡി എന്റെർറ്റൈനെർ ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. കൂടാതെ പ്രധാന കഥാപാത്രങ്ങളുടെ മികച്ച അഭിനയ പ്രകടനവും നമ്മൾക്ക് കാണാൻ കഴിയും.

Scroll to Top