ആരാധകരെ ആകാംഷയിലാക്കി പൃഥ്വിരാജ് ചിത്രം “തീർപ്പ്” ട്രൈലർ.. കാണാം..

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് തീർപ്പ് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . പകയും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയ ഒരു അത്യുഗ്രൻ ട്രൈലറാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, വിജയ് ബാബു , സൈജു കുറുപ്പ്, ഇഷാ തൽവാർ, ഹന്ന റെജി കോശി , ഇന്ദ്രജിത്ത് എന്നിവരെയാണ് പ്രധാനമായും കാണിച്ചിരിക്കുന്നത്. വളരെ നിഗൂഢമായ സംഭവങ്ങളാണ് ഈ ചിത്രം പറയുന്നതെന്ന് ട്രൈലറിൽ നിന്നും മനസ്സിലാക്കാം.

പൃഥ്വിരാജ് സുകുമാരന്റെ ശക്തമായ ഒരു നായക വേഷം തന്നെയാണ് ട്രൈലറിൽ കാണാൻ സാധിക്കുന്നത് . മുരളി ഗോപിയാണ് ഈ ചിത്രത്തിന്റെ രചയിതാവ് . കമ്മാര സംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി – രതീഷ് അമ്പാട്ട് കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് നടൻ വിജയ് ബാബു , മുരളി ഗോപി – രതീഷ് അമ്പാട്ട് എന്നിവർ ഒന്നിച്ചാണ് .

സുനിൽ കെ.എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ . എഡിറ്റിംഗ് നിരവഹിച്ചിരിക്കുന്നത് ദീപു ജോസഫ് ആണ്. നിരവധി പ്രേക്ഷകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത് . പൃഥ്വിരാജിന്റെ നായക വേഷവും മുരളി ഗോപി – രതീഷ് അമ്പാട്ട് എന്നിവരുടെ ഒത്തു ചേരലും ഈ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമുയർത്തുകയാണ്.

Scroll to Top