നമ്മൾ പോലീസുകാർക്ക് നൈറ്റ് ഡ്യൂട്ടിയാണ് യഥാർത്ഥ പ്രശ്നം..! പോലീസായി ബാബുരാജ്.. തേര് ടീസർ കാണാം..

മലയാള സിനിമ രംഗത്ത് ഇപ്പോൾ ത്രില്ലർ ചിത്രങ്ങളുടെ കാലമാണ്. എത്തുന്ന ഓരോ ചിത്രവും ഒന്നിനൊന്ന് മികച്ചതുമാണ് . പുതിയൊരു ത്രില്ലർ ചിത്രം കൂടി പ്രേക്ഷകർക്കായി ഒരുങ്ങി കൊണ്ടിരിക്കുന്നു. എസ് . ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് തേര് . ഒരു ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമായി ഒരുക്കിയ തേരിന്റെ ഒഫീഷ്യൽ ടീസർ ഈ അടുത്താണ് പുറത്തുവിട്ടത്. അമിത് ചക്കാലക്കൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ജിബൂട്ടി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് തേര്.

അമിത്തിനൊപ്പം ചിത്രത്തിൽ ബാബുരാജ്, വിജയരാഘവൻ , കലാഭവൻ ഷാജോൺ , അസീസ്, സഞ്ജു ശിവറാം , പ്രശാന്ത് അലക്സാണ്ടർ , വീണ നായർ ,പ്രമോദ് വെളിയനാട്, നിൽജാ , സുരേഷ് ബാബു ,ശ്രീജിത്ത് രവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജോബി പി സാം നിർമ്മിക്കുന്ന ഈ ചിത്രം ബ്ലൂ ഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഡിനിൽ പി.കെ ആണ്. ടി.ഡി ശ്രീനിവാസ് ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിക്കി മാസ്റ്റർ, ദിനേശ് കാശി എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് . ട്രൈലർ കണ്ട് ആവേശത്തിലായിരിക്കുകയാണ് പ്രേക്ഷകർ . സൂപ്പർ എന്നാണ് പ്രേഷകർ വീഡിയോയ്ക്ക് താഴെ കമന്റ് നൽകിയിരിക്കുന്നത് .

Scroll to Top