Categories: Teaser

ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നവരുടെ കഥയുമായി തോൽവി എഫ് സി ഒഫീഷ്യൽ ടീസർ വീഡിയോ….

ജോർജ് കോര രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ മലയാള ചിത്രമാണ് തോൽവി എഫ് സി . നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന തോൽവി എഫ് സി യുടെ ഒഫീഷ്യൽ ടീസർ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഷറഫ് യൂ ദ്ദീൻ, ജോണി ആൻറണി, ജോർജ് കോര എന്നിവരാണ് ഈ ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ തോൽവി നേരിട്ടുകൊണ്ടിരിക്കുന്ന മൂന്നുപേരുടെ കഥയാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത് എന്ന കാര്യം ഈ ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്.

മികച്ച ഒരു കോമഡി ഫാമിലി എന്റർടെയ്നർ ആയിരിക്കും ഈ ചിത്രമെന്നും ടീസർ വീഡിയോ സൂചന നൽകുന്നുണ്ട്. ഷറഫ് യൂ ദ്ദീൻ, ജോണി ആൻറണി, ജോർജ് കോര എന്നിവരെ കൂടാതെ ആൾ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ , അൽത്താഫ് സലിം, ജിനു ബെൻ , അനുരാജ് ഒ ബി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോർജ് കോര തന്നെയാണ് ഈ ചിത്രത്തിൻറെ രചന നിർവഹിക്കുന്നത്. നാഷൻ വൈഡ് പിക്ചർസിൻറെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണിലാൽ ജെയിംസ്, മനു, ജോസഫ് ചാക്കോ , ബിനോയ് ഇനി ചിത്രത്തിൻറെ സഹ നിർമ്മാതാക്കളാണ്.

ശ്യാമപ്രകാശ് എം എസ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ലാൽ കൃഷ്ണ . ലാൽ കൃഷ്ണ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ കൂടിയാണ്. ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് സിബി മാത്യു അലക്സ് . വിനായക് ശശികുമാർ , കാർത്തിക് കൃഷ്ണൻ , റിജിൻ എന്നിവർ ചേർന്ന് വരികൾ തയ്യാറാക്കിയ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ , കാർത്തിക് കൃഷ്ണൻ , സൂരജ് സന്തോഷ് എന്നിവരാണ് . ആർട്ട് ഡയറക്ടർ – ആഷിക് എസ് , മേക്കപ്പ് – രഞ്ജു കോലഞ്ചേരി, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ – ജെ പി മനകൗഡ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകാന്ത് മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 month ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

1 month ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

1 month ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

1 month ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

1 month ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

1 month ago